ഇന്നും തകർക്കാനാവാതെ പുലിമുരുകന്റെ റെക്കോർഡുകൾ; മോളിവുഡിലെ ആദ്യ 100 കോടി ചിത്രം പിറന്നിട്ടു ഇന്ന് 3 വർഷം..!

Advertisement

മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ അമ്പതു കോടി ചിത്രം സമ്മാനിച്ചത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ്. 2013 ഇൽ റിലീസ് ആയ ദൃശ്യം ആണത്. ദൃശ്യം ഇറങ്ങി മൂന്നു വർഷങ്ങൾക്കു ശേഷം മോഹൻലാൽ തന്നെ ദൃശ്യത്തിന്റെ റെക്കോർഡുകൾ തകർത്തു പുലിമുരുകൻ എന്ന മലയാളത്തിന്റെ ആദ്യ നൂറു കോടി ചിത്രവും നമ്മുക്ക് തന്നു. 2016 ഒക്ടോബർ ഏഴിനാണ് പുലിമുരുകൻ എന്ന മോഹൻലാൽ- വൈശാഖ് ചിത്രം റിലീസ് ചെയ്തത് എങ്കിലും ഈ ചിത്രം നൂറു കോടി ക്ലബിൽ എത്തിയ വിവരം പ്രഖ്യാപിച്ചത് 2016 നവംബർ മാസം ഏഴിനാണ്. അതുകൊണ്ട് തന്നെ മലയാളത്തിലെ ആദ്യ നൂറു കോടി പിറന്നതിന്റെ മൂന്നാം വാർഷികം ആഘോഷിക്കുകയാണ് ഇന്ന് സോഷ്യൽ മീഡിയ.

റിലീസ് ചെയ്തു മൂന്നു വർഷം കഴിയുമ്പോഴും മറ്റൊരു ചിത്രത്തിനും തകർക്കാൻ കഴിയാത്ത റെക്കോർഡുകളുമായി പുലിമുരുകൻ മലയാള സിനിമ വാഴുകയാണ്. പുലിമുരുകന് ശേഷം മറ്റൊരു മലയാള ചിത്രത്തിനും കൂടി മാത്രമേ നൂറു കോടി രൂപ കളക്ഷൻ നേടാൻ സാധിച്ചിട്ടുള്ളു. മോഹൻലാൽ തന്നെ നായകനായ ലൂസിഫർ ആണത്. എന്നാൽ ലൂസിഫറിനും പുലിമുരുകന്റെ ഫൈനൽ കളക്ഷൻ തകർക്കാൻ ആയില്ല. ലൂസിഫർ ഫൈനൽ കളക്ഷൻ 130 കോടി ആണെങ്കിൽ പുലിമുരുകൻ നേടിയത് 140 കോടിക്ക് മുകളിൽ ആണ്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും (86 കോടി) കേരളത്തിൽ ഏറ്റവും കൂടുതൽ ഷോസ് കളിച്ച ചിത്രവും (41000 ഷോസ്) പുലിമുരുകൻ ആണ്. ലൂസിഫർ ഇവിടെയും രണ്ടാം സ്ഥാനത്തു ആണ്.

Advertisement

എറണാകുളം മൾട്ടി പ്ളെക്സുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം (4 കോടി 31 ലക്ഷം), കോഴിക്കോട് സിംഗിൾ സ്ക്രീനിലും (2 കോടി) ട്രിവാൻഡ്രം ഏരീസ് പ്ളെക്സിലും (2 .75 കോടി) ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം, മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു റിലീസിംഗ് സെന്ററിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം (തിരുവനന്തപുരത്തു നിന്ന് മാത്രം 8 കോടി) എന്നീ റെക്കോർഡുകളും പുലിമുരുകന്റെ പേരിലാണ്. ഏറ്റവും കൂടുതൽ തീയേറ്ററുകളിൽ അമ്പതു ദിവസവും നൂറു ദിവസവും പിന്നിട്ട മലയാള ചിത്രവും പുലിമുരുകൻ തന്നെ. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു സിനിമയുടെ തമിഴ്- തെലുങ്ക് ഡബ്ബിങ് വേർഷനുകൾ നേടിയ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയതും പുലിമുരുകൻ ആണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close