She Shines സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമി അന്താരാഷ്ട്ര വനിത ദിനം ആചാരിച്ചു.

Advertisement

പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women’s day ൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ഒരു പാനൽ ചർച്ചയും വനിത വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പ്രോഗ്രാമിനെ കുറിച്ച് ഒരു സുപ്രധാന പ്രഖ്യാപനവും ഉൾകൊള്ളുന്ന ഒരു പ്രത്യേക പരിപാടി ആയിരുന്നു സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയും, ഫ്യൂജി ഫിലിം, ഇൻ ഡോട്ട് ഫോട്ടോ ഗിഫ്ട്സും, റോട്ടറി കൊച്ചി യുണൈറ്റഡ് എന്നീ സ്ഥാപനങ്ങൾ ആണ് she shines women’s day പ്രോഗ്രാമിന് നേതൃത്വം നൽകിയത്.

ആൾ കേരള വനിത ഫോട്ടോഗ്രാഫർ, സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമി സ്റ്റാഫ്‌ അംഗങ്ങൾ, വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. SHE SHINES women’s day പരിപാടിയിൽ എറണാകുളം ACP ശ്രീ. രാജ്‌കുമാർ മുഖ്യതിഥി ആയിരുന്നു.

Advertisement

പരിപാടിയിൽ സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയുടെ സ്ഥാപകനും, നിർമ്മാതാവുമായ ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ ഇനി വരാനിരിക്കുന്ന ജൂലൈ ബാച്ചിൽ ചേരുന്ന സ്ത്രീകൾക്കു 50% സ്കോളർഷിപ് വാഗ്ദാനം ചെയ്തു.ഛായഗ്രഹണം, സൗണ്ട് എഞ്ചിനീയറിംഗ്, സംവിധാനം, വി. എഫ്. എക്സ്, എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിൽ ചേരുന്ന ഒരു വിദ്യാർത്ഥിനിക്ക് 50% സ്കോളർഷിപ് ആണ് പ്രഖ്യാപിച്ചത്. സ്ത്രീകളെ ചലച്ചിത്ര മേഖലയിൽ career തുടരാനും പിന്തുണയ്ക്കാനും വേണ്ടിയാണ് ഈ സ്കോളർഷിപ്പിന്റെ ഉദ്ദേശ ലക്ഷ്യം.വാർത്താപ്രചരണം- ബ്രിങ്ഫോർത്ത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close