മുടങ്ങിയ സിനിമകൾ പൂർത്തിയാക്കും; അമ്മ സംഘടനയുടെ തീരുമാനത്തിനൊപ്പം ഷെയിൻ നിഗം

Advertisement

ഈ അടുത്തിടെ സോഷ്യൽ മീഡിയയിലും മലയാള സിനിമാ വൃത്തങ്ങളിലും ഏറ്റവും കൂടുതൽ ചർച്ച ആയ വിഷയം ആണ് ഷെയിൻ നിഗം വിവാദം. നിർമ്മാതാക്കളുടെ സംഘടന ഷെയിൻ ചിത്രങ്ങൾ ഇനി നിർമ്മിക്കുന്നില്ല എന്ന തീരുമാനം എടുക്കുന്നത് വരെ കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ കൃത്യ സമയത്തു ആണ് മലയാളത്തിലെ താര സംഘടന ആയ അമ്മ ഈ പ്രശ്‌നത്തിൽ ഇടപെട്ടത്. ഇനി മലയാള സിനിമയിൽ വിലക്ക് പാടില്ല എന്നും ഏത് പ്രശ്നവും ചർച്ച ചെയ്തു പരിഹരിക്കുകയും ചെയ്യും എന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കിയതോടെ നിർമ്മാതാക്കൾ അയഞ്ഞു. ഇപ്പോഴിതാ അമ്മയുടെ നേതൃത്വത്തിൽ പ്രശ്നങ്ങൾ തീരുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഇപ്പോൾ മുടങ്ങി കിടക്കുന്ന വെയിൽ, കുര്ബാനി, ഉല്ലാസം എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് നടന്‍ ഷെയ്ന്‍ നിഗം പറയുന്നു. ഒരുപാട് പേരുടെ സ്വപ്നവും അധ്വാനവുമാണ് സിനിമയെന്ന് തനിക്കു അറിയാം എന്നും താര സംഘടനയായ അമ്മയുടെ ഭാരവാഹികളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഷെയിൻ പറഞ്ഞു.

മറ്റു സംഘടനകളുമായി ഉള്ള ചര്‍ച്ച നടന്നിട്ടില്ല എന്നും വ്യക്തിപരമായ കൂടിക്കാഴ്ചയാണ് ഇപ്പോൾ അമ്മ ഭാരവാഹികളും ആയി നടന്നത് എന്നും ഷെയിൻ പറയുന്നു. മുടങ്ങിപ്പോയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തനിക്കു ആഗ്രഹമുണ്ട് എന്നും ഒരുപാട് പേരുടെ സ്വപ്നമാണ് സിനിമ, എല്ലാവരുടെയും അധ്വാനമുണ്ട് എന്നത് അറിയാം എന്നും ഈ യുവ താരം പറയുന്നു. തനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത് എന്നും ഷെയിൻ വെളിപ്പെടുത്തി. സിനിമ വൃത്തിയായി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിപ്പോയി എന്നും, സിനിമ ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് സംവിധായകന്‍ പോലും തന്നെ കൊണ്ടെത്തിച്ചു എന്നും ഷെയിൻ വിശദീകരിക്കുന്നു.

Advertisement

അങ്ങനെ ഉണ്ടായിട്ടില്ല എന്ന് അവിടെ ആരെങ്കിലും പറയട്ടെ എന്നും സിനിമ പൂര്‍ത്തിയാക്കാന്‍ തന്നെയാണ് തന്റെ തീരുമാനം എന്നും ഷെയിൻ അറിയിച്ചു. നടന്‍ സിദ്ധിഖിന്റെ വീട്ടില്‍ വെച്ചു ആണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഉള്‍പ്പടെയുള്ള ഭാരവാഹികളുമായി ഷെയ്ന്‍ സംസാരിച്ചത്. ഈ യുവ നടൻ പറഞ്ഞ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടി സാങ്കേതിക പ്രവർത്തകരുടെ സംഘടന ആയ ഫെഫ്കയുമായി അമ്മ ഭാരവാഹികള്‍ രണ്ടു ദിവസത്തിനകം ചര്‍ച്ച നടത്തും എന്നും റിപ്പോർട്ടുകൾ പറയുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close