മോഹൻലാലിന്റെ ചിത്രത്തിലൂടെ പാൻ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ഷനായ കപൂർ

Advertisement

സംവിധായകൻ നന്ദ കിഷോറിന്റെ സംവിധാനത്തിൽ കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന മോഹൻലാൽ നായകനാകുന്ന തെലുഗ് – മലയാളം ചിത്രം ‘വൃഷഭ’ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ഇപ്പോൾ വരുന്ന പുതിയ വാർത്ത സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂർ പാൻ ഇന്ത്യൻ അരങ്ങേറ്റം കുറിക്കുക എന്നതാണ്. റോഷൻ മെകയുടെ പെയർ ആയിട്ടാണ് ചിത്രത്തിൽ ഷനായ എത്തുന്നത്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ഷനായ അവതരിപ്പിക്കുന്നത്.

മോഹൻലാലിന്റെ മകനായി റോഷൻ മെക എത്തുന്നു. 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയിൽ ഒരുങ്ങുന്നത്. അച്ഛനും മുഖകനും തമ്മിലുള്ള നാടകീയമായ കഥയാണ് ചിത്രം സംസാരിക്കുന്നത്.

Advertisement

ഷനായ കപൂറിന്റെ വാക്കുകൾ ഇങ്ങനെ “ക്യാമറയുടെ മുന്നിൽ നിൽക്കാനും അഭിനയിക്കാനും ഞാൻ കാത്തിരിക്കുകയാണ്. ഈ ചിത്രത്തിൽ നിന്നും എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. ഏതൊരു വ്യക്തിക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള കഥാപാത്രമാണിത്. വലിയ താരങ്ങളും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. ഇത് സ്വപ്നം സാക്ഷാത്കരിച്ചത് പോലെയുള്ള നിമിഷമാണ്. മോഹൻലാൽ സർ കൂടി ഉണ്ടാവുന്നതോടെ വൃഷഭ എന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. “

ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകർക്കായി വൃഷഭ സമ്മാനിക്കുന്നത്. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ ഈ മാസം അവസാനത്തോട് കൂടി തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. 2024ൽ 4500ഓളം സ്ക്രീനുകളിൽ മലയാളം, തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. എ വി എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുണ് മാതുർ എന്നിവർ ചിത്രം നിർമിക്കുന്നു. പി ആർ ഒ – ശബരി

Advertisement

Copyright © 2017 onlookersmedia.

Press ESC to close