കുഞ്ചാക്കോ ബോബൻ ചിത്രം ‘പദ്മിനി’ ഹിറ്റിലേക്ക് ! ചിത്രത്തിന് ഫാമിലി-യുവ പ്രേക്ഷകരുടെ പിന്തുണ

Advertisement

ഒരുകാലത്ത് മലയാള സിനിമയിൽ എതിരാളികളില്ലാതെ റൊമാന്റിക് ഹീറോയായി തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബൻ. സീരിയസ് കഥാപാത്രങ്ങൾ ചെയ്തു തുടങ്ങിയതോടെ വിന്റെജ് ചാക്കോചന് നഷ്ടപ്പെട്ടെന്നൊരു ആകുലത പ്രേക്ഷകർക്ക് ഇടയിൽ ഉയർന്നുവന്നിരുന്നു. എന്നാലിപ്പോൾ പ്രേക്ഷകരുടെ ഉത്കണ്ഠക്കുള്ള ഒന്നൊന്നര മറുപടിയുമായിട്ടാണ് ചാക്കോച്ചൻ ‘പദ്മിനി’യിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘തിങ്കളാഴ്ച നിശ്ചയം’, ‘1744 വൈറ്റ് ആൾട്ടോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത സിനിമയാണ് ‘പദ്മിനി’. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ചിത്രത്തിൽ അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിങ്ങനെ മൂന്ന് നായികമാരുള്ളത്. ജൂലൈ 14 ന് തിയറ്റർ റിലീസ് ചെയ്തത്.

‘പദ്മിനി’ ഒരു റൊമാന്‌‍റിക്-കോമഡി-ഫാമിലി എന്റർടെയ്ൻമെന്റ് ചിത്രമാണ്. യുവതലമുറക്കും കുടുംബ പ്രേക്ഷകർക്കും ആസ്വദിക്കാൻ സാധിക്കുന്ന തരത്തിൽ ആവശ്യമായ ചേരുവകൾ കൃത്യമായ അളവിൽ ചേർത്തുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രത്തിന് ഫാമിലി-യുവ പ്രേക്ഷകരുടെ വലിയ പിന്തുണയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുത്. ചിത്രം റിലീസ് ചെയ്ത മൂന്ന് ദിനങ്ങൾ പിന്നിടുമ്പോഴേക്കും ‘പദ്മിനി’ വൻ ഹിറ്റിലേക്കാണ് കുതിച്ചുയരുന്നത്.

Advertisement

ദീപു പ്രദീപ് തിരക്കഥ രചിച്ച ചിത്രം ‘ലിറ്റിൽ ബിഗ് ഫിലിംസ്’ന്റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് മനു ആന്റണിയാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, കലാസംവിധാനം: ആർഷാദ് നക്കോത്, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, സ്റ്റിൽസ്: ഷിജിൻ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: വിഷ്ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം: സെൻട്രൽ പിക്ചേഴ്സ് റിലീസ്, മാർക്കറ്റിങ് ഡിസൈൻ: പപ്പറ്റ് മീഡിയ, പി.ആർ & ഡിജിറ്റൽ മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: എ എസ് ദിനേശ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close