വീഡിയോ കണ്ടു ബോഡി ഷൈമിങ് നടത്തിയവർക്ക് ഫോട്ടോയിലൂടെ മറുപടി നൽകി സയനോര..!

Advertisement

മലയാളത്തിലെ പ്രശസ്ത പിന്നണി ഗായികമാരിൽ ഒരാളാണ് സയനോര ഫിലിപ്. 2018-ൽ ജീൻ മാർക്കോസ് സംവിധാനം ചെയ്ത കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായി കൂടി അരങ്ങേറ്റം കുറിച്ച സയനോര, സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ സദാചാരം വിളമ്പുന്ന ആങ്ങളമാർക്കു സയനോര നൽകിയ മാസ്സ് മറുപടി ആണ് ശ്രദ്ധ നേടുന്നത്. രണ്ടു ദിവസം മുൻപ് സയനോര ഒരു ഡാൻസ് വീഡിയോ പങ്കുവെച്ചിരുന്നു. തന്റെ അടുത്ത സുഹൃത്തുക്കളായ രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി, ഭാവന എന്നിവർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് സയനോര പങ്കു വെച്ചത്. ആ വീഡിയോ ഭാവന ഉൾപ്പെടെ ഉള്ളവർ പങ്കു വെച്ചിരുന്നു. താൽ എന്ന സിനിമയിലെ കഹിന്‍ ആഗ് ലഗേ എന്ന പാട്ടിനാണ് ഇവര്‍ നൃത്തം ചെയ്തത്. ആ വീഡിയോക്ക് നല്ലതും മോശവുമായ കമന്റുകൾ നൽകി ഒരുപാട് പേര് മുന്നോട്ടു വന്നു.

https://www.instagram.com/p/CTyyQh4v2D0/

Advertisement

പക്ഷെ അതിൽ സയനോരയെ ബോഡി ഷെമിങ് ചെയ്യുന്ന തരത്തിൽ കമന്റുകൾ ഇട്ടു കൊണ്ടും ചിലർ മുന്നോട്ടു വന്നിരുന്നു. എന്നാൽ ഇപ്പോൾ അതിനുള്ള മറുപടിയായി പുതിയൊരു ചിത്രം പങ്കു വെച്ചിരിക്കുകയാണ് സയനോര. ഡാൻസ് കളിച്ച അതേ ഗാനത്തിന്റെ വരികൾ കുറിച്ച് കൊണ്ടാണ് സയനോര ആ ചിത്രം പങ്കു വെച്ചിരിക്കുന്നത്. എന്റെ ശരീ രം എന്റെ ജീവിതം എന്റെ വഴി എന്ന ഹാഷ് ടാഗുകളോടെയാണ് ആണ് പോസ്റ്റ് വന്നിരിക്കുന്നത്. ഒട്ടേറെ പേരാണ് സയനോരയെ അനുകൂലിച്ചു ഇപ്പോൾ രംഗത്ത് വരുന്നത്. സമൂഹത്തിൽ ബോഡി ഷൈമിങ് അനുഭവിക്കുന്നവർ ഏറെയാണ് എന്നും താനും അതിനു ഇരയായിട്ടുണ്ട് എന്നതും സയനോര വളരെ മുൻപ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close