മിനിമം ഒരു തിമിംഗലം എങ്കിലും വേണ്ടേ; വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്ക് ജിസ് ജോയിയുടെ കിടിലൻ മറുപടി..!

Advertisement

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ മുഴുവൻ ഒരു ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രചരിക്കുകയായിരുന്നു. ആ പോസ്റ്റർ പറഞ്ഞത്, പ്രശസ്ത സംവിധായകൻ ജിസ് ജോയിയുടെ അടുത്ത ചിത്രത്തിലെ നായകൻ പൃഥ്വിരാജ് സുകുമാരൻ ആണെന്നും ആ ചിത്രത്തിന്റെ പേര് ചാള- നോട്ട് എ ഫിഷ് എന്നാണെന്നുമാണ്. മാത്രമല്ല, ജിസ് ജോയ് രചിച്ചു സംവിധാനം ചെയ്യാൻ പോകുന്ന ആ ചിത്രം നിർമ്മിക്കുക മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണെന്നും അതിന്റെ ഷൂട്ടിംഗ് ഉടനെ തുടങ്ങുമെന്നും പോസ്റ്ററിൽ ഉണ്ട്. ആരാധകർക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും ആ പോസ്റ്റർ വൈറലാവുകയും ചെയ്തു. എന്നാൽ അതൊരു തെറ്റായ വാർത്തയാണെന്നു പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ജിസ് ജോയ്.

Advertisement

ഇതൊരു ഇന്റർനാഷണൽ ഫേക് ന്യൂസ് ആണെന്ന് പറഞ്ഞ ജിസ് ജോയ്, തെറ്റായ വാർത്ത ഉണ്ടാക്കിയവരോട് മിനിമം ഈ ചിത്രത്തിന്റെ പേര് തിമിംഗലം എന്നെങ്കിലും ആക്കാമായിരുന്നു എന്നും പറയുന്നു. ഏതായാലും ജിസ് ജോയിയുടെ ഈ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞു. ആസിഫ് അലി, ആന്റണി വർഗീസ് എന്നിവരെ നായകന്മാരാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ജോലികളിൽ ആണ് ജിസ് ജോയ് ഇപ്പോൾ. കുഞ്ചാക്കോ ബോബൻ നായകനായ മോഹൻകുമാർ ഫാൻസ്‌ ആയിരുന്നു ജിസ് ജോയിയുടെ തൊട്ടു മുൻപത്തെ ചിത്രം. അതിനു മുൻപ് ആസിഫ് അലി നായകനായ സൺ‌ഡേ ഹോളീഡേ, വിജയ് സൂപ്പറും പൗര്ണമിയും എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ആസിഫ് അലി തന്നെ നായകനായ ബൈസൈക്കിൾ തീവ്സ് ആയിരുന്നു ജോസ് ജോയ് ഒരുക്കിയ ആദ്യ ചിത്രം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close