സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിലെ മോഹൻലാൽ ചിത്രം ഉടൻ..

Advertisement

നിത്യഹരിത കോമഡി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, മോഹൻലാൽ കൂട്ട്കെട്ടിലെ പുതിയ സിനിമാസ്വപ്നങ്ങൾ പങ്കുവെച്ച് മോഹൻലാൽ. അണിയറയിൽ അതിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മോഹൻലാൽ പറയുന്നു.

നാടോടിക്കാറ്റ് , സന്മനസ്സുള്ളവർക്ക് സമാധാനം, പട്ടണപ്രവേഷം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച മൂവർ കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത സിനിമാലോകത്ത് ഏറെ പ്രതീക്ഷയുണർത്തുന്നുണ്ട്. വരവേൽപ്പാണ് സത്യൻ ശ്രീനിവാസൻ മോഹൻലാൽ കൂട്ടുകെട്ടിലെ അവസാനത്തെ ചിത്രം.

Advertisement

നീണ്ട 28 വർഷങ്ങൾക്കിപ്പുറം മൂന്ന് പേരും ഒന്നിക്കുമ്പോൾ പണ്ടുള്ള സിനിമകളെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന സിനിമകളാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിന്റെ പ്രവർത്തനങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നതെന്നും ഈ അടുത്ത് നടന്ന ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.

ഈ ചിത്രം അടുത്ത വർഷം ആരംഭിക്കും എന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close