പ്രേമം ടീം ഒന്നിക്കുന്ന പുതിയ ചിത്രം മന്ദാകിനി

Advertisement

പ്രേമം എന്ന ബോക്സ്ഓഫീസ് ഹിറ്റ് ചിത്രത്തിന് ശേഷം പ്രേമം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മന്ദാകിനി. യുവ എഴുത്തുകാരനും റേഡിയോ ജോക്കിയുമായിരുന്ന ജെനിത് കാച്ചപ്പിള്ളിയാണ് മന്ദാകിനി സംവിധാനം ചെയ്യുന്നത്.

പ്രേമത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് സലീം, ഷിയാസ് എന്നിവരാണ് മന്ദാകിനിയിലെ കേന്ദ്രകഥാപാത്രങ്ങൾ. ഓണചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുന്ന ഈ വേളയിലാണ് ചിത്രത്തിന്റെ സംവിധായകൻ അൽത്താഫ് സലിം ഉൾപ്പെടെ മന്ദാകിനിയിലെ കേന്ദ്രകഥാപാത്രങ്ങൾ ആരെല്ലാമെന്നറിയിച്ച് കൊണ്ടുള്ള വിവരം അണിയറപ്രവർത്തകർ പുറത്ത് വിട്ടത്.

Advertisement

ഏറെ രസകരമായ വഴിയാണ് അണിയറപ്രവർത്തകർ ഇതിന് വേണ്ടി തിരഞ്ഞെടുത്തത്. 5 യുവ താരങ്ങൾ പിടിയിൽ എന്ന് തുടങ്ങുന്ന വാർത്ത കട്ടിങ്ങിലാണ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തു വിട്ടത്. മികച്ച പ്രതികരണമായിരുന്നു സോഷ്യൽ മീഡിയയിൽ ഇതിന് ലഭിച്ചത്.

Mandakini, Siju Wilson, jenith kachappilly, althaf salim

വ്യത്യസ്തമായ രീതികളിൽ സിനിമകളുടെ പ്രൊമോഷൻ നടക്കുന്ന ഇക്കാലത്ത് മന്ദാകിനി ടീം തിരഞ്ഞെടുത്ത നൂതനമായ രീതി ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് കൂടുതൽ വിവരങ്ങൾ അറിയാനുള്ള കൗതുകം ഉണർത്തിയിട്ടുണ്ട്. ഇത് ചിത്രത്തിന്റെ പ്രൊമോഷനെ നല്ല രീതിൽ സഹായിച്ചേക്കും.

ഇതിഹാസ, സ്റ്റൈൽ എന്നീ ചിത്രങ്ങൾക്ക് ശേഷം നവംബറിൽ ചിത്രീകരണം തുടങ്ങാനിരിക്കുന്ന മന്ദാകിനി നിർമിക്കുന്നത് രാജേഷ് അഗസ്റ്റിൻ ആണ്.

Advertisement

Press ESC to close