രാമലീല 22ന് റീലീസ് ചെയ്യുമോ? സംവിധായകന്‍ പറയുന്നു.

Advertisement

പ്രമുഖ നടിയെ ആക്രമിച്ച ഗൂഡാലോചന കേസില്‍ ദിലീപ് അറസ്റ്റില്‍ ആയതിനു പിന്നാലേ രാമലീലയുടെ റിലീസും പല കാരണങ്ങളാല്‍ നീണ്ടു പോയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാമലീല റിലീസ് ഈ മാസം 22ന് ഉണ്ടാകും എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് പറഞ്ഞ് സംവിധായകന്‍ അരുണ്‍ ഗോപി തന്നെ രംഗത്ത്.

ഓണചിത്രങ്ങള്‍ക്കൊപ്പം മാസം 22ന് ചിത്രം റിലീസ് ചെയ്യുമെന്ന് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. അങ്ങനെയിരിക്കെ ഈ വാർത്ത വസ്തുതാവിരുദ്ധമാണെന്നും അത്തരമൊരു റിലീസിങ്ങിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല എന്നും തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അരുണ്‍ ഗോപി പറയുന്നു.

Advertisement

സെപ്റ്റംബർ 22 എന്ന റിലീസിംഗ് തിയതി തങ്ങൾ പോലും അറിഞ്ഞത് മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ടിട്ടാണെന്നാണ് സംവിധായകൻ അരുൺ ഗോപി പറഞ്ഞു. ഈ വാർത്ത വ്യാജമാണെന്നും റിലീസിംഗ് ഡേറ്റ് ഉടനെ തന്നെ പുറത്ത് വിടുമെന്നും അരുൺ ഗോപി കൂട്ടിച്ചേർത്തു.

ജൂലൈ 7 ന് നിശ്ചയിച്ചിരുന്ന രാമലീലയുടെ റിലീസ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാവാത്തതിനാൽ 21 നേക്ക് മാറ്റിയിരുന്നു. എന്നാൽ അതിനിടക്കാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായത്. തുടർന്ന് അണിയറപ്രവർത്തകർ റിലീസ് തീയതി വീണ്ടും മാറ്റിയിരുന്നു. പക്ഷെ മാറ്റിയ തിയതി തീരുമാനിച്ചിരുന്നില്ല. ജൂലൈ 10 ന് ഉണ്ടായ ദിലീപിന്റെ അറസ്റ്റ് അണിയറ പ്രവർത്തകരെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിരുന്നു.

പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയാണ് ഇത്. സച്ചിയുടെ തിരക്കഥയില്‍ നവാഗതനായ അരുണ്‍ ഗോപി സംവിധാനം. പ്രയാഗ മാര്‍ട്ടിനാണ് നായിക. രാധികാ ശരത്കുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാജികുമാര്‍ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close