വീണ്ടും ചർച്ചകളിൽ നിറഞ്ഞ് മമ്മൂട്ടി- ബേസിൽ ജോസഫ് ചിത്രം?; ആകാംഷയോടെ ആരാധകർ.

Advertisement

ഏതാനും വർഷങ്ങൾക്ക് മുൻപാണ് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി യുവ സംവിധായകനും നടനുമായ ബേസിൽ ജോസഫ് ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്ന പ്രഖ്യാപനം ഉണ്ടായത്. ഉണ്ണി ആർ രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ടോവിനോ തോമസും പ്രധാന വേഷം ചെയ്യുമെന്നും അന്ന് വാർത്തകൾ വന്നു. എന്നാൽ അതിന് ശേഷം, ആ പ്രോജക്ടിന്റെ യാതൊരു വിധ അപ്‌ഡേറ്റുകളും പുറത്തു വന്നില്ല എന്ന് മാത്രമല്ല, ആ ചിത്രം ഉപേക്ഷിക്കപ്പെട്ടു എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏതായാലും ഇപ്പോൾ ഈ പ്രൊജക്റ്റ് വീണ്ടും ചർച്ചകളിൽ നിറയുന്നതായുള്ള സൂചനകളാണ് പുറത്ത് വരുന്നത്. ഈ ചിത്രം നടക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്നും, മമ്മൂട്ടിയുടെ നിർമ്മാണ ബാനറായ മമ്മൂട്ടി കമ്പനി യുവ സംവിധായകരെ വെച്ചുള്ള ചിത്രങ്ങൾ കൂടുതലായി ചെയ്യുന്നത് കൊണ്ട്, ബേസിൽ ജോസഫ് ചിത്രവും മമ്മൂട്ടി കമ്പനിയുടെ ബാനറിൽ സംഭവിച്ചേക്കാമെന്നാണ് ആരാധകരും സോഷ്യൽ മീഡിയയിലെ സിനിമാസ്വാദകരും പറയുന്നത്.

എന്നാൽ ഉണ്ണി ആർ തന്നെയാണോ ഈ ചിത്രം രചിക്കുകയെന്നും, അതിൽ ടോവിനോ തോമസ് ഭാഗമാകുമോ എന്നതിനെ കുറിച്ചും ഇപ്പോൾ യാതൊരു വിധ അറിവുകളും ലഭ്യമല്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഏതായാലും ഔദ്യോഗികമായി ഇതിനെക്കുറിച്ച് ഒരു വിവരവും അണിയറ പ്രവർത്തകർ പുറത്ത് വിടാത്തിടത്തോളം കാലം, മമ്മൂട്ടി- ബേസിൽ ജോസഫ് ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് നീളുക തന്നെ ചെയ്യും. കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ബേസിൽ ജോസഫ്, ഇനി ചെയ്യാൻ പോകുന്നത് ബോളിവുഡ് സൂപ്പർ താരം രൺവീർ സിങ് നായകനായി എത്തുന്ന ശ്കതിമാൻ എന്ന ബോളിവുഡ് ചിത്രമാണെന്ന് വാർത്തകളുണ്ട്. അത് കൂടാതെ മിന്നൽ മുരളി രണ്ടാം ഭാഗവും അദ്ദേഹത്തിന്റെ പ്ലാനുകളിലുണ്ട്. അടുത്തതായി വൈശാഖ് ചിത്രം ചെയ്യാൻ പോകുന്ന മമ്മൂട്ടിക്ക് അതിനു ശേഷം മഹേഷ് നാരായണൻ, രഞ്ജൻ പ്രമോദ്, അമൽ നീരദ് എന്നിവരുമായും ചിത്രങ്ങളുണ്ടെന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close