ആർ.ആർ. ആർ ​ഒരു ഗേ ചിത്രം, ആലിയ വെറും ഉപകരണം; വിവാദമായി റസൂൽ പൂക്കുട്ടിയുടെ പരാമർശം

Advertisement

ഈ വർഷം റിലീസ് ചെയ്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ. റാം ചരൺ, ജൂനിയർ എൻ ടി ആർ, അജയ്, ദേവ്‌ഗൺ, അലിയുടെ ഭട്ട്, ഒളിവിയ മോറിസ്, സമുദ്രക്കനി തുങ്ങി ഒരു വലിയ താരനിര തന്നെയണിനിരന്ന ഈ ചിത്രം ആയിരം കോടിക്ക് മുകളിലാണ് ആഗോള കളക്ഷൻ നേടിയത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലൊക്കെ റിലീസ് ചെയ്ത ഈ ചിത്രത്തിന് വിദേശ പ്രേക്ഷകരുടെ ഇടയിലും വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ഒടിടി റിലീസിന് ശേഷവും ഈ ചിത്രത്തെ തേടി ഹോളിവുഡിൽ നിന്ന് വരെ അഭിനന്ദന വാക്കുകളെത്തി. എന്നാൽ ഇപ്പോഴിതാ, ഓസ്കാർ അവാർഡ് ജേതാവും ഇന്ത്യയിലെ ഏറ്റവും മികച്ച സൗണ്ട് ഡിസൈനർമാരിൽ ഒരാളുമായ റസൂൽ പൂക്കുട്ടി ഈ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. വലിയ ചർച്ചയാണ് ആ പരാമർശത്തെ അടിസ്ഥാനമാക്കി സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

ആർ.ആർ.ആർ ഒരു ​ഗേ ചിത്രമെന്നാണ് അദ്ദേഹം പറയുന്നത്. നടനും എഴുത്തുകാരനുമായ മുനിഷ് ഭരദ്വാജിന്റെ ട്വീറ്റിന് മറുപടി നൽകിക്കൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി ആർ.ആർ.ആർ എന്നു പേരുള്ള മാലിന്യത്തിന്റെ 30 മിനിറ്റ് കണ്ടു എന്ന് മുനിഷ് ട്വീറ്റ് ചെയ്തപ്പോൾ, അതിനു മറുപടി നൽകികൊണ്ട് റസൂൽ പൂക്കുട്ടി പറഞ്ഞത് ഇതൊരു ഗേ ചിത്രമാണെന്നും, ഈ ചിത്രത്തിൽ ആലിയ ഭട്ട് വെറുമൊരു ഉപകരണം മാത്രമാണെന്നുമാണ്. ഇതിനെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്നും റസൂൽ പൂക്കുട്ടിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒടിടി റിലീസിന് ശേഷം ഇതേ അഭിപ്രായവുമായി ചില വിദേശികളും മുന്നോട്ടു വന്നതും ശ്രദ്ധേയമായിരുന്നു. റാം ചരൺ, ജൂനിയർ എൻ ടി ആർ എന്നീ കഥാപാത്രങ്ങളുടെ സ്വവർഗ പ്രണയമാണ് ഇതിന്റെ വിഷയമെന്നു വരെ ചിലർ അഭിപ്രായപ്പെട്ടിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close