രജനികാന്തിനും ഫഹദ് ഫാസിലിനുമൊപ്പം തെലുങ്ക് സൂപ്പർ താരം; ബോളിവുഡ്- മലയാളം സൂപ്പർതാരങ്ങളും കൈകോർക്കുന്നു.

Advertisement

തന്റെ ഏറ്റവും പുതിയ ചിത്രമായ ജയിലറിന്റെ മഹാവിജയത്തിന്റെ സന്തോഷത്തിലാണ് തമിഴ് സൂപ്പർതാരമായ രജനികാന്ത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ ചിത്രം ആഗോള തലത്തിൽ 600 കോടിക്ക് മുകളിൽ കളക്ഷൻ നേടി ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ, ഈ ചിത്രത്തേയും കടത്തി വെട്ടാനുള്ള ഒരുക്കത്തിലാണ് സൂപ്പർസ്റ്റാർ രജനികാന്ത് എന്ന വാർത്തകളാണ് വരുന്നത്. അദ്ദേഹം ഇനി നായകനായി അഭിനയിക്കാൻ പോകുന്നത് തമിഴ് ക്ലാസിക് ചിത്രമായ ജയ് ഭീം ഒരുക്കിയ ടി ജെ ജ്ഞാനവേലിന്റെ ചിത്രത്തിലാണ്. ഈ മാസം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്ന ഈ ത്രില്ലർ ചിത്രത്തിൽ മധ്യവയസ്കനായ ഒരു പോലീസ് ഓഫീസറായാണ് രജനികാന്ത് അഭിനയിക്കുകയെന്നാണ് സൂചന. ഇപ്പോൾ ചെന്നൈയിൽ സെറ്റ് ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്.

ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചൻ അതിഥി വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ വില്ലനായി അഭിനയിക്കാൻ പോകുന്നത് മലയാള സൂപ്പർ താരമായ ഫഹദ് ഫാസിലാണ്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികാ വേഷം ചെയ്യുന്ന ഇതിൽ, ഇപ്പോഴിതാ ഒരു തെലുങ്കു സൂപ്പർതാരവും അഭിനയിക്കാൻ പോവുകയാണെന്ന വാർത്തകളാണ് വരുന്നത്. ബാഹുബലിയിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ റാണ ദഗ്ഗുബതിയാണ് ഈ രജനികാന്ത് ചിത്രത്തിന്റെ താരനിരയിലേക്കെത്തിയ പുത്തൻ സൂപ്പർ താരം. നേരത്തെ ശർവാനന്ദ് ചെയ്യുമെന്ന് കരുതിയിരുന്ന കഥാപാത്രമാണ് ഇനി റാണ ദഗ്ഗുബതി ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലൈക്ക പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കുക.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close