ഷാരൂഖ് ചിത്രത്തിൽ ദളപതി വിജയ്‌ക്കൊപ്പം മഹേഷ് ബാബുവും; ജവാൻ നാളെ മുതൽ.

Advertisement

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ ജവാൻ നാളെ മുതൽ ആഗോള തലത്തിൽ പ്രദർശനം ആരംഭിക്കുകയാണ്. ഷാരൂഖ് ഖാൻ തന്നെ നിർമ്മിച്ച ഈ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിലൂടെ തന്റെ ബോളിവുഡ് അരങ്ങേറ്റമാണ് ആറ്റ്ലി നടത്തുന്നത്. ഇതിലെ നായികാ വേഷം ചെയ്യുന്ന ലേഡി സൂപ്പർസ്റ്റാർ നയൻ‌താര, സംഗീതമൊരുക്കുന്ന അനിരുദ്ധ് രവിചന്ദർ എന്നിവരും തങ്ങളുടെ ബോളിവുഡ് അരങ്ങേറ്റമാണ് ജവാനിലൂടെ സാധ്യമാക്കുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ സാനിയ മൽഹോത്ര, പ്രിയാമണി എന്നിവരും, അതിഥി വേഷത്തിൽ ദീപിക പദുക്കോണും അഭിനയിക്കുന്നുണ്ട്. തമിഴ് സൂപ്പർ താരം ദളപതി വിജയ് ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിക്കുന്നുണ്ട് എന്ന വാർത്തകൾ നേരത്തെ വന്നിരുന്നെങ്കിലും അതിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

എന്നാൽ ഈ ചിത്രത്തിൽ വിജയ് തന്റെ ശബ്ദം കൊടുത്തിട്ടുണ്ടെന്നും ഇതിന്റെ തമിഴ് പതിപ്പിൽ കഥാവിവരണം നടത്തുന്നത് വിജയ് ആണെന്നുമാണ് സൂചന. അതുപോലെ തന്നെ ഇതിന്റെ തെലുങ്ക് പതിപ്പിൽ കഥാവിവരണം നടത്തുന്നത് തെലുങ്കു സൂപ്പർസ്റ്റാർ മഹേഷ് ബാബുവാണെന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. ഈ ചിത്രത്തിനും ടീമിനും ആശംസകൾ അറിയിച്ചു കൊണ്ട് മഹേഷ് ബാബു സോഷ്യൽ മീഡിയയിൽ കൂടി മുന്നോട്ടു വന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. റെക്കോർഡ് അഡ്വാൻസ് ബുക്കിംഗ് നേടിയെടുത്ത ജവാൻ, ബോളിവുഡിലെ റെക്കോർഡ് ഓപ്പണിങ് നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് ഷാരൂഖ് ഖാൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അനിരുദ്ധ് ഈണം പകർന്ന ഇതിലെ ഗാനങ്ങൾ ഇതിനോടകം സൂപ്പർ ഹിറ്റുകളായിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close