ജയിലർ കഥാംശം പുറത്ത്; ത്രിമൂർത്തി സംഗമം; ആവേശത്തിൽ ആരാധകർ.

Advertisement

ഈ വരുന്ന ഓഗസ്റ്റ് പത്തിനാണ് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ ആഗോള റിലീസായി എത്തുന്നത്. നെൽസൺ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സെൻസർ കഴിഞ്ഞപ്പോൾ ഇതിന്റെ കഥാംശം പുറത്ത് വന്നിരിക്കുകയാണ്. അതുപോലെ സെൻസർ വിശദാംശങ്ങളും പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുണ്ട്. അതോട് കൂടി രജനികാന്ത്, മോഹൻലാൽ, ശിവരാജ് കുമാർ ആരാധകർ ഏറെ ആവേശത്തിലായിക്കഴിഞ്ഞു.

തന്റെ മകനെ അപകടപ്പെടുത്തിയവരെ മുത്തുവേൽ പാണ്ട്യൻ എന്ന രജനികാന്ത് കഥാപാത്രം നേരിടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വമ്പൻ ശത്രുവിനോട് എതിരിടാൻ തന്റെ ഭാഗവും ശ്കതമാക്കാൻ തുനിയുന്ന രജനികാന്തിനെ സഹായിക്കാനെത്തുന്ന ഗംഭീര കഥാപാത്രങ്ങളാണ് മോഹൻലാൽ, ശിവരാജ് കുമാർ എന്നിവർ ചെയ്യുന്നതെന്നാണ് പുറത്തു വന്ന കഥാസാരം സൂചിപ്പിക്കുന്നത്. മാത്യു എന്നാണ് ഇതിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേരെങ്കിൽ, നരസിംഹ എന്നാണ് ഇതിൽ ശിവരാജ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Advertisement

മോഹൻലാലും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ മോഹൻലാലിന് ഒരു ആക്ഷൻ രംഗവും ഉണ്ടെന്ന് സെൻസർ വിശദാംശങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും. അതുപോലെ മോഹൻലാൽ, രജനികാന്ത്, ശിവരാജ് കുമാർ എന്നിവർ ഒന്നിച്ചു വരുന്ന രംഗവും ചിത്രത്തിലുണ്ടെന്നും സെൻസൻ വിവരങ്ങളിൽ നിന്ന് പുറത്തു വന്നിട്ടുണ്ട്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്. ഇതിലെ മൂന്ന് ഗാനങ്ങളും ഇതിനോടകം സൂപ്പർ ഹിറ്റുകളായിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close