‘രാവിലെ ഹോസ്റ്റൽ വാർഡൻ, രാത്രി അധോലോക നായകൻ’; ആരാധക ലക്ഷങ്ങളെ ആവശത്തിലാഴ്ത്താൻ രജനികാന്ത് എത്തുന്നു

Advertisement

കബാലി, കാല എന്നീ പാ രഞ്ജിത്ത് ചിത്രങ്ങൾക്ക് ശേഷം രജനികാന്തിന്റെ അണിയറയിൽ ഒരുങ്ങുന്നത് കാർത്തിക്ക് സുബ്ബരാജ് ചിത്രമാണ്. പിസാ, ജിഗർത്താണ്ട, മെർക്കുറി എന്നീ ചിത്രങ്ങളിലൂടെ തമിഴ് നാട്ടിൽ ഏറെ ശ്രദ്ധേയമായ സംവിധായകനാണ് കാർത്തിക്ക് സുബ്ബരാജ്. രജനികാന്ത് എന്ന നടനെയും താരത്തെയും ഒരേ അളവിൽ ഉപയോഗിക്കുന്ന ഒരു ചിത്രമായിരിക്കുമിതെന്ന് കാർത്തിക്ക് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. മക്കൾ സെൽവൻ വിജയ് സേതുപതി ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തമിഴിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ സിമ്രാനും രജനികാന്ത് ചിത്രത്തിൽ വേഷമിടുന്നുണ്ട്. രജനികാന്ത് സ്റ്റൈലിഷ് താടി ലുക്കിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. സിനിമയിലെ ഒരു ഗാനത്തിന്റെ ചിത്രീകരണത്തിന് മാത്രമായി ദാർജിലിങ്ങിൽ ഒരു ഷെഡ്യുൾ ഉണ്ടായിരുന്നു. വിജയ് സേതുപതിയുടെ രംഗങ്ങൾ ലക്ക്‌നൗവിലാണ് ചിത്രീകരിക്കുക. ആഗസ്റ്റ് 10ന് ചെന്നൈയിൽ സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിക്കും.

കാർത്തിക്ക് സുബ്ബരാജ്- രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ വൻ ലൈൻ സംവിധായകൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു രജനികാന്ത് രാവിലെ കോളേജ്‌ പ്രൊഫസറായും ഹോസ്റ്റൽ വാർഡനുമായാണ് വേഷമിടുന്നത്, എന്നാൽ രാത്രി കാലങ്ങളിൽ അധോലോക നായകനായും താരം പ്രത്യക്ഷപ്പെടും. പീറ്റർ ഹെയ്നാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. കോളേജിലെ സാമൂഹ്യവിരുദ്ധത ഘടങ്ങൾക്കെതിരെ പോരാടുന്ന ഒരു കഥാപാത്രമായിരിക്കും രജിനിയുടേത്. നവാസുദിൻ സിദ്ദിഖി, ബോബി സിംഹ, മേഘ ആകാശ്, സനത് റെഡ്‌ഡി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന് അവകാശപ്പെടുന്നുണ്ട്. നാഷണൽ അവാർഡ് ജേതാവ് തിരുവാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close