പ്രതീക്ഷകൾ വാനോളം ഉയർത്താൻ പേരൻപിന്റെ രണ്ടാമത്തെ ടീസർ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ..

Advertisement

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയുടെ അണിയറയിൽ ഒരുങ്ങുന്ന തമിഴ് ചിത്രമാണ് ‘പേരൻപ്’. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിൽ ഏറ്റവും അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളിൽ ഒന്നായിരിക്കും ‘പേരൻപ്’. നാഷണൽ അവാർഡ് ജേതാവ് റാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊട്ടേർഡം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും , ചൈനയിലെ ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. മലയാളികൾക്ക് മമ്മൂട്ടി എന്ന നടനെ ഓർത്തും തമിഴന്മാർക്ക് ‘പേരൻപ്’ എന്ന സിനിമയെ കുറിച്ചു ഓർത്തും എന്നും അഭിമാനിക്കേണ്ട ഒന്ന് തന്നെയാണ് അന്താരാഷ്ട്ര ലെവലിൽ നേടിയെടുത്തിരിക്കുന്നത്. പ്രീമിയർ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ റിലീസിനായാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. പ്രതീക്ഷകൾ വാനോളം ഉയർത്താൻ പേരൻപിന്റെ ടീസറിനും സാധിച്ചു, മമ്മൂട്ടി എന്ന നടന്റെ പകരം വെക്കാൻ കഴിയാത്ത അഭിനയം കൊണ്ട് ശ്രദ്ധ നേടുകയായിരുന്നു.

ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ ഇന്ന് വൈകീട്ട് പുറത്തിറങ്ങും എന്ന് അറിയിച്ചുകൊണ്ട് അണിയറ പ്രവർത്തകർ ഒരു പോസ്റ്റർ ഇറക്കിയിരുന്നു. വൈകീട്ട് 6 മണിക്ക് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറങ്ങുന്നത്. ആദ്യ ടീസർ മമ്മൂട്ടിയുടെ അമുധവൻ എന്ന കഥാപാത്രത്തെ കേന്ദ്രികരിച്ചയിരുന്നു. രണ്ടാമത്തെ ടീസർ നായികയെ പരിചയപ്പെടുത്തിയായിരിക്കും എന്ന് സൂചനയുണ്ട്. ആദ്യ ടീസറിൽ മമ്മൂട്ടിയുടെ നിമിഷനേരം കൊണ്ട് മിന്നിമറയുന്ന ഭാവങ്ങളെ പ്രശംസിച്ചു ഒരുപാട് വ്യക്തികളും മുന്നോട്ട് വന്നിരുന്നു. തമിഴിലും മലയാളത്തിലുമായാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. പേരൻപിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് യുവാൻ ശങ്കർ രാജയാണ്. തേനി ഈശ്വരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സൂര്യ പ്രദമനാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്. പേരൻപിന്റെ റിലീസ് തിയതി വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തുവിടും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close