മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു ജയറാം- രാജസേനൻ കൂട്ടുകെട്ട്. സത്യൻ അന്തിക്കാട് കഴിഞ്ഞാൽ ഒരുപക്ഷെ ജയറാമിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച സംവിധായകരിൽ ഒരാൾ ആണ് രാജസേനൻ. ഇവർ ഒന്നിച്ച മേലേപ്പറമ്പിൽ ആൺവീട്, സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ ബി എഡ്, കടിഞ്ഞൂൽ കല്യാണം, അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി തുടങ്ങിയ ഒട്ടേറെ ചിത്രങ്ങൾ പ്രേക്ഷകർ ഇന്നും ഹൃദയത്തോട് ചേർക്കുന്നവയാണ്. പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഈ കൂട്ടുകെട്ട് പക്ഷെ കഴിഞ്ഞകുറെ വർഷങ്ങൾ ആയി ഒന്നിച്ചിട്ടില്ല. ജയറാമിനെ സൂപ്പർ താര പദവിയുടെ അടുത്ത് വരെ എത്തിച്ചതിൽ രാജസേനൻ വഹിച്ച പങ്കും ചെറുതല്ല. ഇപ്പോൾ ജയറാമും ആയി താൻ എന്തുകൊണ്ട് തെറ്റി എന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് രാജസേനൻ.
തങ്ങൾ തമ്മിൽ എവിടെക്കൊയോ ചില പൊരുത്തമില്ലായ്മ ഉണ്ടായി എന്നും മാനസികമായി അത് തങ്ങളെ തമ്മിൽ അകറ്റി എന്നും രാജസേനൻ പറഞ്ഞു. ചില പിന്തിരിപ്പൻ ശ്കതികൾ കൂടി അതിനു കാരണമായി എന്നും അദ്ദേഹം പറയുന്നു. തനിക്കു പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും ജയറാമിനാണ് അത്തരം പ്രശ്നങ്ങൾ തുടങ്ങിയത് എന്നും രാജസേനൻ പറഞ്ഞു. ഫോണിൽ കൂടി കഥ കേട്ട് വന്നു സിനിമയിൽ അഭിനയിച്ചിരുന്ന അത്രേം അടുപ്പം ഉണ്ടായിരുന്ന ജയറാം പിന്നീട് സിനിമയിൽ അനാവശ്യ ഇടപെടലുകൾ ഒക്കെ നടത്തി തുടങ്ങി എന്നും രാജസേനൻ പറയുന്നു. ജയറാമിനെ കണ്ടാൽ ആളുകൾ കൂവുന്ന കാലഘട്ടത്തിൽ ആണ് താൻ കടിഞ്ഞൂൽ കല്യാണത്തിൽ ജയറാമിനെ നായകനാക്കിയതും അതിനു ശേഷം പതിനാറോളം സിനിമകൾ ഒരുമിച്ചു ചെയ്തു അദ്ദേഹത്തെ ജനമനസ്സുകളിൽ പ്രതിഷ്ഠിച്ചതും എന്നും രാജസേനൻ വിശദീകരിക്കുന്നു.