രാജ് കിരൺ സാറാണ് ഈ സിനിമയിലെ നായകൻ, ഞാനിതിൽ വില്ലൻ ആണ്; ഷൈലോക്കിനെ കുറിച്ചു മമ്മൂട്ടി..!

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. രാജാധി രാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അജയ് വാസുദേവിനു തന്റെ മൂന്നാമത്തെ ചിത്രത്തിലും മമ്മൂട്ടിയെ തന്നെ നായകനായി ലഭിച്ചിരിക്കുകയാണ്. നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ്. കസബ, അബ്രഹാമിന്റെ സന്തതികൾ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള പ്രൊഡക്ഷൻ ബാനർ ആണ് ഗുഡ് വിൽ. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടൻ രാജ് കിരനും വളരെ പ്രധാനപ്പെട്ട ഒരു വേഷം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

ഈ ചിത്രത്തിൽ രാജ് കിരൺ സർ ആണ് നായകൻ എന്നും താനിതിൽ വില്ലൻ ആണെന്നും മമ്മൂട്ടി പറയുന്നു. വളരെ പിശുക്കനായ ഒരു പലിശക്കാരൻ ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു തമിഴനായി രാജ് കിരൺ ഈ ചിത്രത്തിൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ നായിക ആയി എത്തുന്നത് പ്രശസ്ത നടി മീന ആണ്. ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കുന്ന ഷൈലോക്ക് തമിഴിലും കൂടിയാണ് നിർമ്മിക്കുന്നത്. വരുന്ന ആഗസ്റ്റ് ഏഴിന് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം ഈ വർഷം ക്രിസ്മസ് റീലീസ് ആയി തീയേറ്ററുകളിൽ എത്തും. റെനടിവെ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറും ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് റിയാസ് കെ ബാദറും ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close