ഇക്കാ വിളി മതപരമായി ഉള്ള ഒന്നല്ല; അത് ആരാധകരുടെ സ്നേഹം എന്നു ആസിഫ് അലി..!

Advertisement

മലയാള സിനിമയുടെ യുവ താര നിരയിലെ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. അഭിനയ പ്രതിഭ കൊണ്ടും വ്യത്യസ്തമായ ചിത്രങ്ങളുടെ ഭാഗമായി കൊണ്ടും ആസിഫ് അലി പ്രേക്ഷകരുടെ മനസ്സിൽ സ്വന്തമായി ഒരിടം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഈ നടൻ. അരുൺ കുമാർ അരവിന്ദ് ഒരുക്കിയ അണ്ടർ വേൾഡ്‌ എന്ന ചിത്രമാണ് ആസിഫ് അലിയുടെ അടുത്ത റീലീസ് എന്നാണ് സൂചന. ഇപ്പോഴിതാ ആരാധകരുടെ ഇക്കാ വിളിയെ കുറിച് ആസിഫ് അലി പറയുന്ന വാക്കുകൾ ആണ് ഏവരുടെയും ശ്രദ്ധ നേടിയെടുക്കുന്നത്. ആസിഫ് ഇക്കാ എന്ന അവരുടെ വിളി അവർക്ക് തന്നോടുള്ള സ്നേഹം ആണ് കാണിക്കുന്നത് എന്നും അതിൽ മതപരമായ ഒന്നും ഇല്ലെന്നും ആസിഫ് അലി പറയുന്നു.

ഈ അടുത്തിടെ യുവ താരം ടോവിനോ തോമസ് ആരാധകരോട് തന്നെ ഇചായൻ എന്നു വിളിക്കരുത് എന്നു പറഞ്ഞിരുന്നു. തന്റെ പേര് വിളിക്കുകയോ ചേട്ടാ എന്നു വിളിക്കുകയോ ചെയ്യുന്നത് ആണ് തനിക്കു ഇഷ്ടം എന്നും ടോവിനോ പറഞ്ഞിരുന്നു. താൻ ഒരു ക്രിസ്ത്യാനി ആയത് കൊണ്ട് തന്നെ ആരും ഇചായൻ എന്നു വിളിക്കേണ്ട എന്നാണ് ടോവിനോ സൂചിപ്പിച്ചത്. ഏതായാലും ആസിഫ് അലി ഈ വിഷയത്തിൽ വ്യത്യസ്തമായ ഒരു നിലപാട് ആണ് പുലർത്തുന്നത്. ഒരു പരിചയവും ഇല്ലാത്തവർ പോലും ഇക്കാ എന്നു വിളിച്ചു അടുത്തു വരുന്നതിനു ജാതിയും മതവും ആയി ബന്ധം ഇല്ല എന്നും ആ വിളി ആണ് തനിക്ക് ഇഷ്ടം എന്നും ആസിഫ് പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close