എനിക്കറിയാവുന്ന ദിലീപേട്ടന് ഇത് ചെയ്യാൻ കഴിയില്ലെന്ന് പുലിമുരുകന്‍ സംവിധായകന്‍ വൈശാഖ്

Advertisement

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് സപ്പോട്ടുമായി പുലിമുരുകന്‍ സംവിധായകന്‍ വൈശാഖ് രംഗത്ത്. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ദിലീപിനെ പരിചയപ്പെട്ട കാലത്തെയും അദ്ദേഹം തന്‍റെ തെറ്റ് തിരുത്തിയ കാര്യവുമെല്ലാം വൈശാഖ് പറയുന്നത്.

ആദ്യമായി സംവിധാന സഹായിയായി എത്തിയ കൊച്ചിരാജാവിലാണ് ആദ്യമായി ദിലീപേട്ടനെ പരിചയപ്പെടുന്നത്. ഏറെ പരിഭ്രമവുമായി വന്ന തന്നെ സ്നേഹത്തോടെ ദിലീപേട്ടന്‍ ചേര്‍ത്തു നിര്‍ത്തി.

Advertisement

പിന്നീടൊരിക്കൽ 20-20 തുടങ്ങും മുൻപ് സംവിധായകന്‍ ജോഷി സാറിന് തന്നെ പരിചയപ്പെടുത്തികൊണ്ടു ദിലീപേട്ടൻ പറഞ്ഞു ” എനിക്ക് പ്രതീക്ഷയുള്ള പയ്യനാണ് സാറിന്റെ കൂടെ നിർത്തിയാൽ നന്നായിരുന്നു. തന്‍റെ പരിമിതികളെ ഇച്ഛാശക്തി കൊണ്ടും കഠിനാധ്വാനം കൊണ്ടും അതിജീവിക്കുന്ന ആ പ്രതിഭ എന്നും എനിക്ക് അത്‌ഭുതമായിരുന്നു. വൈശാഖ് പറയുന്നു.

ഒരിക്കൽ തനിക്ക് ഒരു തെറ്റ് പറ്റിയപ്പോള്‍ ദിലീപ് ഉപദേശിച്ചതും വൈശാഖ് പറയുന്നു. “അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയ എന്റെ ആശ്രദ്ധ കാരണം ട്വെന്‍റി 20 യിൽ ഒരബദ്ധം സംഭവിച്ചു. പിടിച്ചുനിൽക്കാൻ ഞാൻ എന്റെ തെറ്റല്ലെന്ന് കളവു പറഞ്ഞു. അന്ന് ദിലീപേട്ടൻ എന്നെ ഉപദേശിച്ചത് ഇങ്ങനെയായിരുന്നു. “സിനിമ നമുക്ക് ചോറ് മാത്രമല്ല, ഈശ്വരനുമാണ്. തെറ്റുകൾ പറ്റാം തിരുത്താനുള്ള അവസരം സിനിമ തരും. പക്ഷെ തൊഴിലിൽ കള്ളം പറയരുത്. അത് പൊറുക്കപ്പെടില്ല”

ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട ദിവസം നടുക്കമായിരുന്നു മനസ്സിലെന്ന് വൈശാഖ് പറയുന്നു. എനിക്കറിയാവുന്ന ദിലീപേട്ടന് ഇത് ചെയ്യാൻ കഴിയില്ലെന്നും വൈശാഖ് കൂട്ടിച്ചേര്‍ക്കുന്നു.

ഞാൻ ആക്രമിക്കപ്പെട്ട എന്റെ സഹോദരിയുടെ പക്ഷത്തു തന്നെയാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിൽ ഒരു ഇന്ത്യാക്കാരൻ എന്ന നിലയിൽ ഞാൻ വിശ്വസിക്കുന്നു. നിരപരാധി ആണെങ്കിൽ അത് തെളിയിക്കാനുള്ള അവസരം ദിലീപിന് നൽകണം. അന്തിമ വിധി വരുന്നത് വരെ ഇപ്പോൾ കാണിക്കുന്ന ഈ ആക്രമണകളിൽ നിന്നും ദിലീപേട്ടനെ വെറുതെ വിട്ടൂടെ ? വൈശാഖ് ചോദിക്കുന്നു

Advertisement

Copyright © 2017 onlookersmedia.

Press ESC to close