തന്റെ ആദ്യ ചിത്രം തന്നെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം ചെയ്യാൻ ആയതിൽ അഭിമാനിക്കുന്നു: ശരത് സന്ദിത്

Advertisement

തന്റെ ആദ്യ ചിത്രം തന്നെ മമ്മൂട്ടിയുടെ കൂടെ ചെയ്യാൻ ആയതിൽ അഭിമാനിക്കുന്നു എന്ന് നവാഗത സംവിധായകൻ ശരത് സന്ദിത് . നാലു വർഷത്തെ പ്രയത്നമാണ് പരോൾ എന്ന ചിത്രത്തിന് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പരോളിന്റെ തിരക്കഥയുമായി സുഹൃത്തായ അജിത്ത് പൂജപ്പുര എത്തിയപ്പോൾ മമ്മൂട്ടിയെ ആദ്യമായി കാണാൻ ചെന്നത് ഓർക്കുന്നു എന്നും അദ്ദേഹം പറയുന്നു. സ്കൂൾ- കോളജ് വേദികളിലും നാടകങ്ങളിലും തിളങ്ങിയ ശരത് സന്തിത് നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് ഇത്തരമൊരു തിരക്കഥയുമായി അജിത് പൂജപ്പുര എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയുമായി മമ്മൂട്ടിയെ സമീപിക്കണം എന്നായിരുന്നു ആഗ്രഹമെങ്കിലും പലരും നിരാശപ്പെടുത്തി. എന്നിരുന്നാലും അദ്ദേഹത്തെ പോയി കാണുകയുണ്ടായി. കഥ കേട്ട ശേഷം ഇഷ്ടമായ മമ്മൂട്ടി, ഒപ്പമുണ്ടായ തന്നോട് ചിത്രം ചെയ്യാനാകുമോ എന്നാണ് ചോദിച്ചത്. ആ ചോദ്യം തനിക്ക് നൽകിയ പ്രചോദനം വളരെ വലുതാണ്. അന്നത്തെ അദ്ദേഹത്തിന്റെ ചിരി ഇന്നും ഞാൻ ഓർക്കുന്നു.

സിനിമയിൽ താരതമ്യേന പുതുമുഖമായ തനിക്ക് അവസരമൊരുക്കിയ മമ്മൂട്ടിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ശരത് പറഞ്ഞു. അദ്ദേഹത്തിനത് 400 ആമത് ചിത്രമാണ് എനിക്കത് ആദ്യത്തേതും. ആദ്യ സംവിധായകൻ എന്ന പരിഗണന നൽകിയാണ് അദ്ദേഹം ഓരോ ദിവസവും നമ്മോടൊപ്പം പ്രവർത്തിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മമ്മൂട്ടിയോടൊപ്പം പ്രവർത്തിച്ചത് തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഭാഗ്യമാണെന്നും സംവിധായകൻ പറഞ്ഞു.

Advertisement

ഏപ്രിൽ 6ന് തീയറ്ററുകളിൽ എത്തിയ ചിത്രം ആദ്യ ദിവസങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയതെങ്കിലും, പിന്നീട് കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. വിഷു റിലീസായി നിരവധി ചിത്രങ്ങൾ ഇതിനോടകം തന്നെ എത്തിയെങ്കിലും പരോൾ തീയറ്ററുകളിൽ മികച്ച പ്രകടനം തുടരുകയാണ്. അലക്സ് എന്ന സഖാവിന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി എന്ന നടന്റെ അഭിനയ പ്രാധാന്യമുള്ള മറ്റൊരു വേഷമാണ് സഖാവ് അലക്സ് എന്നു പറയാം. ചിത്രത്തിലെ പ്രകടനത്തിലൂടെ മമ്മൂട്ടി പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിക്കുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തിയത് ഇനിയയാണ്. മിയ, സിദ്ദീഖ്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റണി ഡിക്രൂസ് ആണ് ചിത്രത്തിൻറെ നിർമ്മിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close