സെൽഫി ട്രെയിലർ ലോഞ്ചിനിടെ ലിസ്റ്റിനെ പ്രശംസിച്ച് പൃഥ്വിരാജ്; വിഡിയോ കാണാം

Advertisement

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തി സൂപ്പർ വിജയം നേടിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസെൻസ്. അന്തരിച്ചു പോയ സച്ചിയുടെ രചനയിൽ ലാൽ ജൂനിയർ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ട്രൈലെർ പുറത്ത് വന്നിരിക്കുകയാണ്. അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്മി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ഹിന്ദി റീമേക്കിന്റെ നിർമ്മാണ പങ്കാളികളായി പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്നിവർ ബോളിവുഡിലേക്കും എത്തുകയാണ്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷന്സും ഇവർക്കൊപ്പം ഉണ്ട്. ഇപ്പോഴിതാ ഇതിന്റെ ട്രൈലെർ ലോഞ്ച് ചടങ്ങിൽ പൃഥ്വിരാജ് സുകുമാരൻ ലിസ്റ്റിൻ സ്റ്റീഫനെ പ്രശംസിച്ചു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ചടങ്ങിൽ ലിസ്റ്റിന്‍ സ്റ്റീഫനെ കരൺ ജോഹറിന് പരിചയപ്പെടുത്തിക്കൊണ്ട് പൃഥ്വിരാജ് പറഞ്ഞത്, മലയാളത്തിലെ ലാന്‍ഡ്മാർക് നിർമാതാക്കളിൽ ഒരാളാണ് ലിസ്റ്റിൻ സ്റ്റീഫനെന്നാണ്. തന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ്, മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കിയ ട്രാഫിക് എന്ന ചിത്രം ലിസ്റ്റിൻ നിർമ്മിച്ചത് എന്നും ഇന്നത്തെ ചെറുപ്പക്കാരായ നിർമാതാക്കൾക്ക് ലിസ്റ്റിൻ പ്രചോദനമാണ് എന്നും പൃഥ്വിരാജ് പറയുന്നു. രാജ് മേഹ്തയാണ് സെൽഫി എന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി ഇരുപത്തിനാലിനാണ് ഈ ചിത്രം ആഗോള റിലീസായി എത്തുക. ഡ്രൈവിംഗ് ലൈസൻസിൽ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ ചെയ്ത വേഷങ്ങളാണ് സെൽഫിയിൽ യഥാക്രമം അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്മി എന്നിവർ അവതരിപ്പിക്കുക. സ്റ്റാർ സ്റ്റുഡിയോസ് ആണ് സെൽഫി അവതരിപ്പിക്കുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close