ഗോഡ്ഫാദറും തെങ്കാശി പട്ടണവും പോലെ ഉത്സവ കോമഡി ചിത്രം; പൃഥ്വിരാജ് സുകുമാരൻ- ബേസിൽ ജോസഫ് ചിത്രം ഇങ്ങനെ

Advertisement

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, പ്രേക്ഷകരുടെ പ്രിയ നടനും സംവിധായകനുമായ ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ വിപിൻ ദാസ് ഒരുക്കുന്ന പുതുക്കിയ ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. അടുത്ത മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തെ കുറിച്ച് നടൻ ബേസിൽ ജോസഫ് പുറത്ത് വിട്ട കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരെ ആവേശം കൊള്ളിക്കുന്നത്. ഈ ചിത്രം എത്തരത്തിലുള്ളതാണെന്ന കാര്യമാണ് ബേസിൽ ഒരഭിമുഖത്തിൽ സംസാരിച്ചത്. മലയാളത്തിൽ ഇപ്പോഴും കോമഡി ചിത്രങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും സിദ്ദിഖ്- ലാൽ ടീമൊരുക്കിയ ഗോഡ്ഫാദർ, റാഫി-മെക്കാർട്ടിൻ ടീമിന്റെ തെങ്കാശി പട്ടണം ഒക്കെ പോലത്തെ ഫെസ്റ്റിവൽ കോമഡി എന്റർടൈൻമെന്റ് ചിത്രങ്ങൾ കാണുന്നില്ലെന്നും, ആ വിടവ് നികത്തുന്ന തരത്തിലുള്ള ചിത്രമായിരിക്കും ഗുരുവായൂർ അമ്പലനടയിലെന്നും ബേസിൽ പറഞ്ഞു.

ആദ്യാവസാനം പ്രേക്ഷകരെ ഏറെ പൊട്ടിചിരിപ്പിച്ചു കൊണ്ട് തീയേറ്ററുകളിൽ ആഘോഷം ഉണ്ടാക്കുന്ന ഒരു ചിത്രമായിരിക്കുമിതെന്നും ബേസിൽ പറയുന്നു. ഗുരുവായൂരമ്പലത്തിൽ വെച്ച് നടക്കുന്ന ഒരു വിവാഹ ചടങ്ങിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം രചിച്ചത്, കുഞ്ഞി രാമായണം രചിച്ച് പ്രശസ്തനായ ദീപു പ്രദീപാണ്. ജയ ജയ ജയ ജയ ഹേ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വിപിൻ ദാസ് ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റ്സ് എന്നിവർ ചേർന്നാണ്. തമിഴ് നടൻ യോഗി ബാബു, അനശ്വര രാജൻ, ജഗദീഷ്, നിഖില വിമൽ, പി പി കുഞ്ഞികൃഷ്ണൻ, ഇർഷാദ്, രേഖ, സിജു സണ്ണി, മനോജ് കെ യു, നിവിൻ നായർ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് രവി നീരജ്, എഡിറ്റ് ചെയ്യുന്നത് ജോൺ കുട്ടി എന്നിവരാണ്. അങ്കിത് മേനോനാണ് ഇതിന്റെ സംഗീത സംവിധായകൻ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close