അരങ്ങേറ്റം മികച്ചതാക്കാന്‍ പ്രണവ് മോഹന്‍ലാല്‍; ആദി ആരംഭിച്ചു.

Advertisement

മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പര്‍ താരം മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദി ഷൂട്ടിങ്ങ് എറണാകുളത്ത് ആരംഭിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം സാജ് എര്‍ത്ത് റിസോര്‍ട്ടിലെ ബാങ്ക്വറ്റ്‌ ഹാളിലായിരുന്നു ആദിയുടെ ഷൂട്ടിങിന് വേദി ഒരുങ്ങിയത്.

ദൃശ്യം, മെമ്മറീസ് തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ജിത്തു ജോസഫ് ആണ് ആദി സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിന്‍റെ മകന്‍ നായകനാകുന്നു എന്ന ഒറ്റ വിശേഷണം കൊണ്ട് തന്നെ സിനിമ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് ഒത്തു ഉയരുന്ന ഒരു സിനിമ തന്നെയാകും ആദി എന്ന ആത്മ വിശ്വാസത്തിലാണ് സംവിധായകന്‍.

Advertisement

ആക്ഷന്‍-ഫാമിലി ഡ്രാമ കാറ്റഗറിയില്‍ ഒരുങ്ങുന്ന ആദി എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന രീതിയിലാണ് ഒരുക്കുന്നത്. സിദ്ദിഖ്, സിജുവിത്സന്‍, ഷറഫുദ്ദീന്‍ തുടങ്ങിയ ഒരു താര നിരയും ചിത്രത്തിലുണ്ട്.

മോഹന്‍ലാല്‍ ചിത്രമായ ഒന്നാമനിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ പ്രണവ്, മേജര്‍ രവി ചിത്രം പുനര്‍ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ജിത്തു ജോസഫിന്‍റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സഹ സംവിധായകന്‍ ആയും പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close