ആനക്കാട്ടില്‍ ചാക്കോച്ചി.. വമ്പന്‍ തിരിച്ചു വരവിനായി സുരേഷ് ഗോപി

Advertisement

ആക്ഷന്‍ മാസ്സ് സിനിമകള്‍ എന്നുവെച്ചാല്‍ സുരേഷ് ഗോപി സിനിമകള്‍ എന്ന ഒരു അവസ്ഥയായിരുന്നു ഒരു കാലഘട്ടത്തില്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ റോളുകളിലൂടെ സുരേഷ് ഗോപി ജനമനസുകളില്‍ ഒരു വികാരമായി മാറുകയായിരുന്നു. കമ്മീഷണര്‍, ലേലം, ഏകലവ്യന്‍, പത്രം തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്‍റെ ജനപ്രീതി കൂട്ടി.

പിന്നീട് ഒരു കാലത്ത് സുരേഷ് ഗോപിയുടെ കരിയര്‍ ഗ്രാഫ് കുത്തനെ ഇടിഞ്ഞ അവസ്ഥ വന്നപ്പോള്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് രഞ്ജി പണിക്കര്‍ ആണ്. കമ്മീഷണര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായി എത്തിയ ഭരത് ചന്ദ്രന്‍ IPSലൂടെ. കമ്മീഷണറെ പോലെ തന്നെ ഭരത് ചന്ദ്രന്‍ IPSഉം ബോക്സോഫീസില്‍ വമ്പന്‍ വിജയം ആയിരുന്നു.

Advertisement

വീണ്ടും ഒരു തിരിച്ചു വരവിന് ഒരുങ്ങിയിരിക്കുയാണ് സുരേഷ് ഗോപി. ഇത്തവണയും രഞ്ജി പണിക്കര്‍ക്കൊപ്പം തന്നെയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രം ലേലത്തിന്‍റെ രണ്ടാം ഭാഗത്തിലൂടെ വീണ്ടും ആനക്കാട്ടില്‍ ചാക്കോച്ചിയായി എത്തുകയാണ് സുരേഷ് ഗോപി. രഞ്ജി പണിക്കറുടെ തിരക്കഥയില്‍ മകന്‍ നിധിന്‍ രഞ്ജി പണിക്കറാണ് ലേലം 2 സംവിധാനം ചെയ്യുക.

രഞ്ജിപണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ലേലം 2 നിര്‍മ്മിക്കുന്നത്. രഞ്ജി പണിക്കര്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടെയാണിത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close