നടിയെ ആക്രമിച്ച കേസ്: ശ്രിതയുടെ മൊഴിയെടുത്തു

Advertisement

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ പോലീസ് നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ഉളിയന്നൂരിലെ ശ്രിതയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം വിവരങള്‍ ചോദിച്ചറിഞ്ഞത്. ആക്രമണത്തിന് ഇരയായ നടിയുടെ അടുത്ത സുഹൃത്താണ് ശ്രിത. ആക്രമിക്കപ്പെട്ട ശേഷം നടി ശ്രിതയുടെ വീട്ടില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ശ്രിതയുടെ മൊഴിയെടുക്കാനായി എത്തിയത്.

ആക്രമത്തിന് ഇരയായ നടിയും അറസ്റ്റിലായ നടന്‍ ദിലീപുമായുള്ള പ്രശ്നത്തെ കുറിച്ച് പോലീസ് ശ്രിതയോട് ചോദിച്ചറിഞ്ഞിട്ടുണ്ട്. നടിയുമായി നല്ല സൌഹൃദം ഉണ്ടെന്നും ദിലീപുമായി പരിചയം ഇല്ല എന്നും ശ്രിത പോലീസിനോട് പറഞ്ഞതായാണ് വിവരം.

Advertisement

കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ടിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം ഓഡിനറിയിലൂടെയാണ് ശ്രിത ശിവദാസ് സിനിമയിലെത്തുന്നത്. തുടര്‍ന്നു ഏതാനും സിനിമകളില്‍ നായികയായ ശ്രിത വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close