വിജയ്ക്കൊപ്പം ആ സൂപ്പർ താരവും; വെങ്കട് പ്രഭു- ദളപതി വിജയ് ചിത്രം ബ്രഹ്മാണ്ഡ വലിപ്പത്തിലേക്ക്.

Advertisement

ദളപതി വിജയ് നായകനായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാ പ്രേമികളും വിജയ് ആരാധകരും. ഒക്ടോബർ പത്തൊന്പതിനു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ഇതിനോടകം വലിയ ഹൈപ്പാണ്‌ സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ ലിയോക്കൊപ്പം നിൽക്കുന്ന ഹൈപ്പിലേക്കാണ് അടുത്ത വിജയ് ചിത്രവും പോകുന്നതെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. മങ്കാത്ത, മാനാട് തുടങ്ങിയ സൂപ്പർ ഹിറ്റുകളൊരുക്കിയ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ഇനി അഭിനയിക്കുക. ഒക്ടോബറിൽ ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ താരനിരയെ കുറിച്ച് വരുന്ന റിപ്പോർട്ടുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ജ്യോതിക, പ്രിയങ്ക മോഹൻ എന്നിവരായിരിക്കും ഇതിലെ നായികാ വേഷങ്ങൾ ചെയ്യുകയെന്നാണ് സൂചന.

എന്നാലിപ്പോൾ വരുന്ന വാർത്തകൾ പ്രകാരം, പ്രശസ്ത സംവിധായകനും നർത്തകനും നടനുമായ പ്രഭുദേവയും, സൂപ്പർ താരമായ മാധവനും ഈ ദളപതി ചിത്രത്തിന്റെ ഭാഗമാകും. മാധവൻ- വിജയ് ടീം ആദ്യമായാണ് ഒന്നിക്കുന്നതെങ്കിൽ, പോക്കിരി, വില്ല് എന്നീ ചിത്രങ്ങളിലൂടെ നമ്മൾ പ്രഭുദേവ- വിജയ് ടീമിനെ ഒന്നിച്ചു കണ്ടതാണ്. ഇവർക്കൊപ്പം തമിഴിലെ പ്രശസ്ത യുവതാരമായ ജയ് കൂടി ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്. 21 വർഷം മുൻപ് റിലീസ് ചെയ്ത ഭഗവതി എന്ന ചിത്രത്തിലാണ് വിജയ്- ജയ് ടീം ആദ്യമായി ഒന്നിച്ചത്. ഇത് കൂടാതെ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് ഈ വെങ്കട് പ്രഭു ചിത്രത്തിൽ വിജയ് അഭിനയിക്കുക എന്ന വാർത്തകളും വരുന്നുണ്ട്. യുവാൻ ശങ്കർ രാജ സംഗീതമൊരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എ ജി എസ് എന്റർടൈൻമെന്റ് ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close