പൂജ അവധിക്കാലത്ത് ബോക്സ് ഓഫീസിൽ ദുൽഖർ സൽമാൻ- ടോവിനോ പോരാട്ടം..

Advertisement

ഓണ ചിത്രങ്ങൾ തമ്മിലുള്ള വമ്പൻ ബോക്സ് ഓഫീസ് പോരാട്ടം കാണുവനാണ് ഇപ്പോൾ മലയാളികൾ കാത്തിരിക്കുന്നത്. ഈ വരുന്ന ഓഗസ്റ്റ് 31 മുതൽ ഓണ ചിത്രങ്ങൾ പ്രദർശനത്തിന് എത്തും. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സെപ്റ്റംബർ അവസാന വാരം പൂജ ഹോളിഡേയ്‌സിൽ മറ്റൊരു വമ്പൻ പോരാട്ടത്തിന് കൂടി കളം ഒരുങ്ങുകയാണ്.

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ദ്വിഭാഷാ ചിത്രമായ സോളോ പൂജ ഹോളിഡേയ്‌സ് ലക്ഷ്യമിട്ടാണ് ഒരുങ്ങുന്നത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ അവസാന വാരം പ്രദർശനത്തിന് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.

Advertisement

ആദ്യം ദുൽഖർ ചിത്രത്തോട് ഏറ്റു മുട്ടാൻ മമ്മൂട്ടിയുടെ മാസ്റ്റർപീസ് എന്ന ചിത്രം ഉണ്ടാകും എന്നായിരുന്നു വിവരങ്ങൾ എങ്കിലും, ആ ചിത്രത്തിന്റെ റിലീസ് ക്രിസ്മസ് വെക്കേഷൻ സമയത്തേക്ക് നീട്ടി എന്നാണ് അനൗദ്യോഗിക ഇപ്പോൾ ലഭിക്കുന്ന വാർത്ത. പക്ഷെ ദുൽഖറിനെ നേരിടാൻ ഇപ്പോൾ എത്തുമെന്ന് കരുതപ്പെടുന്നത് യുവതാരം ടോവിനോ തോമസാണ്.

ടോവിനോ തോമസ് നായകനായി എത്തുന്ന തരംഗം എന്ന ചിത്രം സെപ്റ്റംബർ 28 നു പ്രദർശനത്തിന് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തമിഴ് യുവതാരം ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ് ആണ്.

ധനുഷിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ സംരംഭമായ ഈ ചിത്രം ക്രൈം കോമഡി എന്ന വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ്. പപ്പൻ എന്ന പോലീസ് ഓഫീസറുടെ വേഷമാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ഒരു ടീസറും ഇപ്പോൾ തന്നെ പുറത്തിറങ്ങി കഴിഞ്ഞു. ബാലു വർഗീസും ടോവിനോക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

ഈ ചിത്രം കൂടാതെ ദ്വിഭാഷാ ചിത്രമായ അഭിയും അനുവും എന്ന ചിത്രവും ടോവിനോ നായകനായി ഉടനെ പ്രദർശനത്തിന് എത്തും. ബി ആർ വിജയലക്ഷ്മി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പിയ ബാജ്‌പായാണ് നായികയായി എത്തുന്നത്. ഈ ചിത്രത്തിന്റെയും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close