നിവിന്‍ പോളിയെ ശാപം എന്ന്‍ വിളിച്ച സിനിമ വാരികയ്ക്ക് എതിരെ ശ്യാമപ്രസാദ്

Advertisement

ഏതാനും ദിവസങ്ങളായി നിവിന്‍ പോളിയാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച വിഷയം. ഒരു പ്രമുഖ സിനിമ വാരിക നിവിന്‍ പോളിയ്ക്ക് എതിരെ എഴുതിയ ലേഖനമായിരുന്നു ഇതിന് കാരണം.

പ്രശസ്ഥ സംവിധായകന്‍ ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് എന്ന സിനിമയുടെ ലൊക്കേഷന്‍ കവര്‍ ചെയ്യാന്‍ പോയ വാരികയുടെ പ്രതിനിധികളെ നിവിന്‍ പോളി ഫോട്ടോ എടുക്കാന്‍ സമ്മതിക്കാതെ പറഞ്ഞു വിട്ടു എന്നു പറഞ്ഞായിരുന്നു വാരിക നിവിന്‍ പോളിയ്ക്ക് എതിരെ എഴുതിയത്.

Advertisement

ചിത്രത്തിന്‍റെ സംവിധായകനും നിര്‍മ്മാതാവിനും നായികയായ തൃഷയ്ക്കും ഫോട്ടോ എടുക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നെങ്കിലും നിവിന്‍ പോളി ഇടപെട്ട് ഫോട്ടോ എടുക്കാന്‍ സമ്മതിച്ചില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ഇതിനെതിരെ സംവിധായകന്‍ ശ്യാമപ്രസാദ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

“സിനിമയുടെ തിരഞ്ഞെടുത്ത ഏതാനും ചിത്രങ്ങള്‍ പി.ആര്‍.ഒ വഴി മാധ്യമങ്ങള്‍ക്ക് കൊടുത്തിരുന്നു. സെറ്റ് കവര്‍ ചെയ്യുന്നത് എനിക്ക് വിരോധമൊന്നുമില്ല എന്നു പറഞ്ഞത് സത്യമാണ്. എന്നാല്‍ താരങ്ങളെ പോസ് ചെയ്യിപ്പിച്ച് എക്സ്ലൂസീവ് ഫോട്ടോസ് എടുക്കുമ്പോള്‍ അവരുടെ സമ്മതത്തോടെ ആകണം. അത്തരം ചിത്രങ്ങൾ, കഥാപത്രങ്ങളുടെ സ്വഭാവത്തിനും, പരസ്പര ബന്ധത്തിനും പലപ്പോഴും ചേരാതെ വരുന്നത്‌ കൊണ്ട്‌ ഇത്തരമുള്ള പോസ്‌ പടങ്ങളോട്‌ എനിക്ക് ഒരു താത്പര്യവുമില്ല. ഇതൊക്കെ കൊണ്ടായിരിക്കണം നിവിൻ ചിത്രങ്ങള്‍ എടുക്കാന്‍ വിസമ്മതിച്ചത് വിസമ്മതിച്ചത്‌. ” ശ്യാമപ്രസാദ് പറയുന്നു.

“തമാശ അതല്ല, ഇത്തരത്തില്‍ അപമാനിതരായി മടങ്ങിപ്പോയ വാരികയുടെ സംഘം അടുത്ത ആഴ്ച് തന്നെ ‘ഹേയ് ജൂഡ്’ ചിത്രങ്ങൾ ചേർത്ത് ഒരു കവർ പേജും, നാലു പേജു നീളുന്ന ഒരു റിപ്പോർട്ടുമൊത്ത് ഒരു ലക്കമിറക്കി വിറ്റു കാശാക്കാൻ മടിയൊന്നും കാണിച്ചില്ല. അതിനു ശേഷമാണ് ലേഖകന്റെ ഓൺലൈൻ ‘ധാർമിക രോഷം’. ഇതാവും പുതിയ മാധ്യമ നീതി, അല്ലെ?” ശ്യാമപ്രസാദ് പരിഹാസത്തോടെ ചോദിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close