അമരം കണ്ടു മമ്മൂട്ടി ഫാൻ ആയി; പേരന്പ് റിലീസ് ചെയ്യുന്നത് അമരം വന്ന ദിവസം..!

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകനായ റാം ഒരുക്കിയ ചിത്രമാണ് പേരന്പ്. ഇന്റർനാഷണൽ ഫിലിം ഫെസ്ടിവലുകളിൽ പ്രദർശിപ്പിച്ചു ഏറെ പ്രശംസ നേടിയെടുത്ത ഈ ചിത്രം ഈ വരുന്ന ഫെബ്രുവരി ഒന്നിന് ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോവുകയാണ്. ഫെബ്രുവരി ഒന്നിന് ഈ ചിത്രം റിലീസ് ചെയ്യുമ്പോൾ വളരെ കൗതുകകരമായ ഒരു വസ്തുത കൂടി അതിനൊപ്പം ഉണ്ടെന്നു പറയാം. റാം എന്ന സംവിധായകൻ മമ്മൂട്ടിയുടെ ഒരു ആരാധകൻ ആയി മാറുന്നത് 1991 ഇൽ റിലീസ് ചെയ്ത അമരം എന്ന മമ്മൂട്ടി ചിത്രം കണ്ടാണ്. ലോഹിത ദാസ് എഴുതി ഭരതൻ സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഫെബ്രുവരി ഒന്നിനാണ് റിലീസ് ചെയ്തത്.

സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. ആ വർഷത്തെ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് അമരത്തിലെ അച്ചൂട്ടി എന്ന കഥാപാത്രം മമ്മൂട്ടിക്ക് നേടിക്കൊടുത്തിരുന്നു. ഇപ്പോഴിതാ ഇരുപത്തിയെട്ടു വർഷങ്ങൾക്കു ശേഷം അതേ ദിവസം പേരന്പ് എന്ന ചിത്രം റിലീസ് ചെയ്യാൻ പോകുമ്പോൾ ഇതിലെ അമുദൻ എന്ന കഥാപാത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഒരു പൊൻതൂവൽ ആവും എന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല ഇതിലെ ഗംഭീര പ്രകടനത്തിന് മമ്മൂട്ടിയെ തേടി ഒട്ടേറെ അംഗീകാരങ്ങൾ എത്തും എന്ന് വിശ്വസിക്കുന്നവരും കുറവല്ല. ഏതായാലും പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഇപ്പോൾ പേരന്പ്. മമ്മൂട്ടിയോടൊപ്പം സാധന എന്ന നടിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അമരത്തിലും പേരന്പ്ലും   ഒരച്ഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധമാണ് കഥാ തന്തു എന്നതും കൗതുകകരമാണ്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close