പ്രണവിനെ കുറ്റം പറയുന്നവർ നാളെ തിരുത്തി പറയേണ്ടി വരും എന്ന് സംവിധായകൻ അരുൺ ഗോപി..!

Advertisement

രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ദിലീപ് ചിത്രത്തിന് ശേഷം അരുൺ ഗോപി ഒരുക്കിയ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഈ ഫാമിലി എന്റെർറ്റൈനെർ ചിത്രം ഈ വരുന്ന ജനുവരി 25 നു കേരളത്തിലും കേരളത്തിന് പുറത്തും ഗൾഫ് രാജ്യങ്ങളിലും റിലീസ് ചെയ്യും. മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ചിത്രത്തിൽ പുതുമുഖമായ സായ ഡേവിഡ് ആണ് നായികാ വേഷം ചെയുന്നത്. ഇപ്പോൾ പ്രണവ് മോഹൻലാൽ എന്ന നടനെ കുറിച്ചും  മനുഷ്യനെ കുറിച്ചും വാചാലനാവുകയാണ് അരുൺ ഗോപി. ഒരു നല്ല മനുഷ്യൻ ആണ് പ്രണവ് എന്നും മോഹൻലാൽ എന്ന താര ചക്രവർത്തിയുടെ മകനാണ് താൻ എന്ന യാതൊരു തലക്കനവും ഇല്ലാത്ത ഒരു ജാഡകളും കാണിക്കാത്ത ചെറുപ്പക്കാരൻ ആണ് പ്രണവ് എന്നും അരുൺ ഗോപി പറയുന്നു.  ഒരു സംവിധായകൻ എന്ത് ആഗ്രഹിക്കുന്നുവോ അത് കൊടുക്കാൻ എത്ര പരിശ്രമിക്കാനും തയ്യാറുള്ള ആളാണ് പ്രണവ് എന്നും അരുൺ ഗോപി പറഞ്ഞു.

ആരേയും നോവിക്കാതെ ഏറ്റവും ലളിതമായി ഒരു തരത്തിൽ പറഞ്ഞാൽ ഒരു ഗാന്ധിയൻ ശൈലി തന്റെ ജീവിതത്തിൽ പിന്തുടരുന്ന ആളാണ് പ്രണവ് എന്ന് അരുൺ ഗോപി പറയുന്നു. പ്രണവിന്റെ ഡയലൊഗ് ഡെലിവറി ഓരോ ചിത്രം കഴിയുംതോറും മെച്ചപ്പെട്ടു വരികയാണ് എന്നും പ്രണവ് പൂർണ്ണമായും ഒരു സംവിധായകന്റെ നടൻ ആണെന്നും അദ്ദേഹം പറഞ്ഞു. വിമർശനം സ്വീകരിക്കാൻ മടിയുള്ള ആളൊന്നുമല്ല താനെന്നും പക്ഷെ പ്രണവിനെ വെറുതെ കുറ്റം പറയാൻ വേണ്ടി മാത്രം കുറ്റം കണ്ടു പിടിക്കുന്നവർ നാളെ തിരുത്തി പറയേണ്ടി വരുമെന്നും അരുൺ ഗോപി കൂട്ടിച്ചേർത്തു. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close