പ്രതീക്ഷകൾക്ക് നടുവിൽ പേരന്പ് ഇന്ന് മുതൽ; തിയേറ്റർ ലിസ്റ്റ് ഇതാ..!

Advertisement

മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്പ് ഇന്ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. പ്രശസ്ത തമിഴ് സംവിധായകൻ റാം രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സാധനയും മമ്മൂട്ടിയുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഫിലിം ഫെസ്റ്റിവലുകളിൽ നിന്നും പ്രീമിയർ ഷോകളിൽ നിന്നും ഗംഭീര പ്രേക്ഷക പ്രതികരണം നേടിയെടുത്ത ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത് ആന്റോ ജോസെഫ് ഫിലിം കമ്പനി ആണ്. അഞ്ജലി അമീർ, അഞ്ജലി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു ഇമോഷണൽ ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിലെ നൂറിൽ അധികം സ്‌ക്രീനുകളിൽ ആയാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Peranbu All Kerala Theatre List

ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ചുവടെ ചേർക്കുന്നു. ശ്രീ രാജലക്ഷ്മി ഫിലിമ്സിന്റെ ബാനറിൽ പി എൽ തേനപ്പൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തേനി ഈശ്വർ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് യുവാൻ ശങ്കർ രാജ ആണ്. സൂര്യ പ്രഥമൻ എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് മമ്മൂട്ടി, സാധന എന്നിവരുടെ ഗംഭീര പ്രകടനം ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അമുദവൻ എന്ന കഥാപാത്രമായി മമ്മൂട്ടിയും അമുദവന്റെ മകൾ പാപ്പാ ആയി സാധനയും എത്തുന്നു. തങ്കമീങ്കൾ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‍കാരം കരസ്ഥമാക്കിയ സംവിധായകൻ ആണ് റാം. മമ്മൂട്ടി ഈ ചിത്രത്തിൽ പണം വാങ്ങാതെ ആണ് അഭിനയിച്ചത് എന്നും ഒട്ടേറെ അംഗീകാരങ്ങൾ ഈ ചിത്രത്തിലൂടെ അദ്ദേഹത്തെയും സാധനയേയും തേടി എത്തും എന്നുമാണ് ചിത്രം  കണ്ട നിരൂപകരും പ്രേക്ഷകരും പറയുന്നത്. ഏതായാലും വലിയ പ്രതീക്ഷകൾക്ക് നടുവിൽ ആണ് ഈ ചിത്രം ഇന്നെത്തുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close