രാജകീയ വിജയത്തിന് ശേഷം കിംഗ്‌ ഖാന്റെ ‘പത്താൻ’ ഒടിടി യിൽ

Advertisement

50 ദിവസത്തിലധികം നീണ്ട ബോക്സ് ഓഫീസ് ബ്ലോക്ക് ബസ്റ്റർ ഹിറ്റ്നു ശേഷം ഷാരൂഖാൻ നായകനായ ‘പത്താൻ ‘ഒ ടി ടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിൽ ചൊവ്വാഴ്ച അർദ്ധരാത്രിയോടെ ചിത്രം പ്രദർശനം ആരംഭിച്ചിട്ടുണ്ട്. നീണ്ട നാലുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാരൂഖാൻ പത്താനിലൂടെ വലിയൊരു തിരിച്ചുവരവ് അടയാളപ്പെടുത്തിയത്.

ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തതിനുശേഷമാണ് ഒ ടി ടി യിൽ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ ചിത്രം 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസിൽ ആയിരം കോടി ക്ലബ്ബിലുമാണ് ഇതിനോടകം ഇടം പിടിച്ചത്. തുടർച്ചയായി ബോളിവുഡ് വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയപ്പോൾ ഒരു കൈത്താങ്ങായും ആശ്വാസമായും വന്നത് പത്താനായിരുന്നു. ഈയടുത്തകാലത്തായി ആരാധകർ വീണ്ടും വീണ്ടും കണ്ട ചിത്രവും പത്താൻ തന്നെയാണ്. 50 ദിവസത്തിലധികം തീയറ്ററുകളിൽ പിന്നിട്ട ശേഷമാണ് അണിയറ പ്രവർത്തകർ ചിത്രം ഒ ടി ടി യിലും പുറത്തിറക്കുന്നത്. തിയേറ്ററുകളിൽ നിന്ന് ലഭിച്ച അതേ ആവേശം ഓൺലൈൻ പ്രേക്ഷകരുടെ ഭാഗത്ത്നിന്നും ഉണ്ടാകുമെന്നാണ് നിരൂപകർ വിലയിരുത്തുന്നത്. കൂടാതെ തീയറ്റർ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ചില സീനുകൾ ഓ ടി ടി പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Advertisement

ദീപിക പദുകോണിനും ഷാരൂഖാനും പുറമേ ചിത്രത്തിൽ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചത് ജോൺ എബ്രഹാം ആണ്. സിദ്ധാർത് ആനനന്ദാണ് ചിത്രം സംവിധാനം ചെയ്തത്. സത്ചിത് പൗലോസ് ആണ് ചിത്രത്തിൻറെ ക്യാമറ ചലിപ്പിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close