ദീപ്തക്ക് കൂട്ടായി കുഞ്ഞനിയത്തി; നടൻ ഗിന്നസ് പക്രുവിന് രണ്ടാമത്തെ മകൾ പിറന്നു.

Advertisement

പരിമിതികളെ മറികടന്ന് ഗിന്നസിന്റെ തലക്കെട്ടോളം വളർന്ന നടനാണ് ഗിന്നസ് പക്രു എന്ന അജയകു മാർ. വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായകൻ. ഒരു സിനിമയിൽ ഉടനീളം നായകവേഷം ചെയ്തു കയ്യടി നേടിയ ഏറ്റവും നീളം കുറഞ്ഞ നടൻ കൂടിയാണ് പക്രു. ഇനിയുമുണ്ട് അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങൾ, ഏറ്റവും നീളം കുറഞ്ഞ സംവിധായകൻ എന്നാ ബഹുമതി, കേരള തമിഴ്നാട് സർക്കാരിൻറെ നിരവധി പുരസ്കാരങ്ങൾ തുടങ്ങി ഒട്ടനേകം നേട്ടങ്ങൾ ഗിന്നസ് പക്രു നേടിയെടുത്തിട്ടുണ്ട്. ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും വന്നത് മകൾ ദീപ്തയുടെ വരവോടുകൂടിയാണെന്നാണ് പല വേദികളിലും പക്രു മനസ്സുതുറന്നിട്ടുള്ളത്.

ഇപ്പോഴിതാ ജീവിതത്തിന് കൂടുതൽ സന്തോഷം പകരാൻ മറ്റൊരു മകൾ കൂടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലൂടെ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് വീണ്ടും മകൾ ജനിച്ച വിവരംപങ്കുവച്ചത്. മൂത്തമകൾ ദീപ്ത കൃഷ്ണയാണ് കുഞ്ഞിനെ കയ്യിലെടുത്തിരിക്കുന്നത്. ‘അവൾ ചേച്ചിയമ്മയായി’ എന്ന തലക്കെടട്ടോടുകൂടിയായിരുന്നു തങ്ങളുടെ ജീവിതത്തിലെ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചത്.

Advertisement

കോട്ടയം ജില്ലയിലെ മുളവന എന്ന സ്ഥലത്തുനിന്നാണ് ഗിന്നസ് പക്രു മലയാള സിനിമയിലേക്കുയെത്തിയത്. മകൾ ജനിച്ച വാർത്ത അറിഞ്ഞപ്പോൾ ആരാധകരും സെലിബ്രിറ്റിസും ആശംസകളറിയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. എറണാകുളം അമൃത ആശുപത്രിയിൽ വച്ചാണ് ഗായത്രി പെൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഗിന്നസ് പക്രുവിന്റെയും ഗായത്രിയുടെയും പതിനേഴാം വിവാഹ വാർഷികം ആഘോഷിച്ചത്. ഷൂട്ടിംഗ് തിരക്കുകളുമായി അദ്ദേഹം ഇപ്പോൾ സിനിമാലോകത്ത് സജീവമാണ്. പ്രഭുദേവ നായകനായ ബഗീര എന്ന ചിത്രമാണ് താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ സിനിമ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close