മിഷ്കിൻ ചിത്രത്തിൽ വിജയ് സേതുപതി നായകൻ; അണിയറയിൽ ഒരുങ്ങുന്നത് ബിഗ് ബഡ്ജറ്റ് ചിത്രം

Advertisement

ആമസോൺ പ്രൈം സീരീസ് ‘ഫർസി ‘ ഹിറ്റിന് ശേഷം വിജയ് സേതുപതി ചിത്രം അണിയറയിൽ ഒരുങ്ങുന്നു. മിഷ്കിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് വിജയ് സേതുപതി നായകനാവുന്നത്. അസുരൻ,കർണ്ണൻ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പ്രൊഡക്ഷൻ ഹൗസാണ് ഏറ്റവും പുതിയ ചിത്രം ഒരുക്കുന്നത്. ചിത്രത്തിൻറെ പ്രീപ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഏറ്റവും അടുത്ത് തന്നെ ചിത്രം തീയറ്ററുകളിലെത്തുമെന്നാണു അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്. ചിത്രത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങൾ ചിത്രീകരിക്കുന്നത് ചെന്നൈയിലും പരിസരപ്രദേശത്തുമാണ്. മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മിഷ്കിന്റെ പിസാസ് ടുവിൽ വിജയ് സേതുപതി പ്രത്യേക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. ചിത്രത്തിൽ ഡോക്ടറുടെ വേഷത്തിലാണ് താരമെത്തുക. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായെന്നും റിലീസ് ഏറ്റവും പെട്ടെന്ന് ഉണ്ടാകുമെന്നും നിർമ്മാതാക്കൾ അറിയിച്ചിരുന്നു.

Advertisement

വിജയ് സേതുപതി സുപ്രധാന വേഷത്തിൽ എത്തിയ സീരീസ് ഫർസി ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. നിരവധി പ്രമുഖരാണ് സീരീസിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഫെബ്രുവരി പത്താം തീയതി ആയിരുന്നു ആദ്യ സീസൺ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചത്. അപ്പോൾ തന്നെ വലിയ രീതിയിലുള്ള അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ പക്കൽ നിന്ന് ലഭിച്ചത്. രാജ് ഡികെ ആണ് സീരീസിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത്. പങ്കജ് കുമാറാണ് ചായാഗ്രഹണം.

അതേസമയം ദളപതി വിജയുടെ പുതിയ ചിത്രമായ ലിയോയിൽ നെഗറ്റീവ് റോളിൽ മിസ്കിൻ എത്തുന്നു എന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. ഏറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുമ്പോഴാണ് ലോകേഷ് കനകരാജ് നെഗറ്റീവ് റോൾ ചെയ്യാൻ അദ്ദേഹത്തെ സമീപിച്ചത്. കഥാപാത്രം ഏറെ ഇഷ്ടപ്പെട്ടത് കൊണ്ട് തന്നെ ഏറ്റവും പുതിയ ചിത്രം മാറ്റിവയ്ക്കുകയും മറ്റൊരു പ്രോജക്ടിൽ ഒപ്പിടുകയും ചെയ്തതായി വാർത്തകൾ പുറത്തുവരുന്നുണ്ട്. ചിത്രത്തിൽ മിഷ്കിൻ ഉൾപ്പെട്ടിട്ടുള്ള ഭാഗങ്ങൾ ചിത്രീകരിച്ചത് കൊടേക്കനാൽ കാശ്മീർ എന്നിവിടങ്ങളിലാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close