അരുൺ ഗോപിയുടെ ഇരട്ടക്കുട്ടികളെ കാണാനെത്തിയ ദിലീപിൻറെ കുടുംബം: ചടങ്ങിൽ തിളങ്ങി മീനാക്ഷിയും മഹാലക്ഷ്മിയും

Advertisement

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനായ അരുൺ ഗോപിയുടെ ഇരട്ടക്കുട്ടികളായ താരകിന്റെയും തമാരയുടെയും ആദ്യ പിറന്നാൾ കഴിഞ്ഞദിവസം ഗംഭീരമായാണ് ആഘോഷിച്ചത്. കണ്മണികളുടെ ഒന്നാം പിറന്നാളിന് ദിലീപിൻറെ സകുടുംബം ആശംസകൾ നേരാൻ എത്തിച്ചേർന്നിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട മറ്റ് താരങ്ങളായ കലാഭവൻ ഷാജോൺ, കൃഷ്ണ ശങ്കർ,ടിനി ടോം, സുരേഷ് കൃഷ്ണ, അതിഥി തുടങ്ങിയവരും ആഘോഷത്തിൽ പങ്കുചേർന്നിരുന്നു.

ചടങ്ങിൽ ക്യാമറ കണ്ണുകൾ നിരന്തരം പിന്തുടർന്നത് ദിലീപിൻറെ കുടുംബത്തെതന്നെയായിരുന്നു. കാവ്യാമാധവനും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ചടങ്ങിൽ സജീവമായി പങ്കെടുത്താണ് മടങ്ങിയത്. മഹാലക്ഷ്മിയുടെയും കാവ്യയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറിയത്. പൊതുവേദികളിൽ മകൾ മഹാലക്ഷ്മിയെ അധികം പങ്കെടുപ്പിക്കാറില്ല. പലപ്പോഴും ദിലീപും കാവ്യയും മാത്രമാണ് ആഘോഷങ്ങളിൽ പങ്കുചേരാൻ എത്താറ്. ഇത്തവണ മഹാലക്ഷ്മിയും മീനാക്ഷിയും ഒരുമിച്ചെത്തിയപ്പോൾ ആരാധകരും ഇരുകൈയും നീട്ടി സ്വീകരിച്ചു.

Advertisement

ദിലീപ് നായകനായെത്തിയ രാമലീല എന്ന ചിത്രത്തിലൂടെയാണ് അരുൺ ഗോപി സ്വതന്ത്ര സംവിധാനത്തിലൂടെ കടന്നുവരുന്നത്. ദിലീപിനെ നായകനാക്കി അദ്ദേഹമൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബാന്ദ്ര’.ബിഗ് ബഡ്ജറ്റിലാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. തെന്നിന്ത്യയുടെയും ബോളിവുഡിന്റെയും പ്രിയപ്പെട്ട നായിക തമന്നയാണ് ദിലീപിൻറെ നായികാവേഷത്തിൽ എത്തുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. മുംബൈയിൽ നടക്കുന്ന ഒരു യഥാർത്ഥ വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഏറ്റവും അടുത്തകാലത്തായി മലയാളത്തിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ് ബാന്ദ്ര. ദിലീപിനെയും തമന്നയേയും കൂടാതെ ചിത്രത്തിൽ ശരത് കുമാർ,ഈശ്വരി റാവു,ആര്യൻ സന്തോഷ്, ഡിനോ മോറിയ, ലെന,കലാഭവൻ ഷാജോൺ,സിദ്ദിഖ് തുടങ്ങി നിരവധി താരനിരകളാണ് അഭിനയിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close