ഇതാണ് പിഷാരടി പറഞ്ഞ ആ സർപ്രൈസ്…പഞ്ചവർണതത്തക്ക് പശ്ചാത്തലസംഗീതമൊരുക്കുന്ന ഔസേപ്പച്ചനിൽ നിന്നും പകരം വെക്കാനില്ലാത്ത ഒരു സമ്മാനം.

Advertisement

രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയറാം- കുഞ്ചാക്കോ ബോബൻ ടീം അഭിനയിക്കുന്ന പഞ്ചവർണ്ണ തത്ത. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അതുപോലെ ഒരു മ്യൂസിക് മോഷൻ ടീസറും ഇതിനോടകം റിലീസ് ചെയ്യുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ നേതൃത്വത്തിൽ ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. അതിനിടക്ക് ഔസേപ്പച്ചന്റെ ഏറ്റവും ഇഷ്ടമുള്ള ഗാനം കമന്റ് ചെയ്യാൻ പറഞ്ഞു രമേശ് പിഷാരടി ഒരു ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. അതിനു ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിൽ രമേശ് പിഷാരടി പ്രേക്ഷകർക്കായി ഒരു സർപ്രൈസ് ഒരുക്കി.

പഞ്ചവർണ്ണ തത്തയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്നതിനിടെ ഔസേപ്പച്ചനുമായി ഫേസ്ബുക് ലൈവിൽ വരികയും , അവിടെ വെച്ചു അദ്ദേഹം, ഏറ്റവും കൂടുതൽ പ്രേക്ഷകർക്കിഷ്ട്ടപെട്ട അദ്ദേഹത്തിന്റെ ഗാനമായ ഉണ്ണികളേ ഒരു കഥ പറയാം ആലപിക്കുകയും ചെയ്തു.

Advertisement

തന്റെ വയലിനിൽ ആണ് അദ്ദേഹം ഈ ഗാനം ആലപിച്ചത്. കമൽ സംവിധാനം ചെയ്ത ഉണ്ണികളേ ഒരു കഥ പറയാം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഒരു ഗാനമാണ് ഇത്. മോഹൻലാൽ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. ഔസേപ്പച്ചൻ സംഗീതം നൽകിയ ഏറ്റവും പോപ്പുലർ ആയ ഗാനമാണ് ഇതെന്ന് പറയാം നമ്മുക്ക്.

പഞ്ചവർണ്ണ തത്തക്കു സംഗീതം നൽകിയിരിക്കുന്നത് നാദിർഷ, എം ജയചന്ദ്രൻ എന്നിവർ ചേർന്നാണ്. സപ്ത തരംഗ് സിനിമയുടെ ബാനറിൽ മണിയൻ പിള്ള രാജുവാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. യേശുദാസ്, ശങ്കർ മഹാദേവൻ തുടങ്ങി ഒരുപിടി തികച്ച ഗായകരാണ് ഈ ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഈ വരുന്ന വിഷുവിനു പഞ്ചവർണ്ണ തത്ത പ്രദർശനത്തിന് എത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close