ദിലീപ് ചിത്രം കമ്മാര സംഭവത്തെ തകർക്കാൻ വാട്സാപ്പ് ഗ്രൂപുകളിൽ ഗൂഢാലോചന..!

Advertisement

ഇന്നത്തെ മലയാള സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സിനിമാ സമരങ്ങളോ വ്യാജ പ്രിന്റുകളോ ഒന്നുമല്ല. കൃത്യമായ അജണ്ടകൾ വെച്ച് നടത്തുന്ന ഓൺലൈൻ ഡീഗ്രേഡിങ് ആണ്. തങ്ങൾക്കു ഇഷ്ടമല്ലാത്ത താരങ്ങളുടെ ചിത്രങ്ങൾ ഇറങ്ങുമ്പോൾ മറുപക്ഷത്തുള്ളവർ ഫേസ്ബുക് വഴിയും വാട്സാപ്പ് വഴിയും ആ ചിത്രങ്ങളെ മനപ്പൂർവം തകർക്കണം എന്ന വാശിയോടെ മോശം അഭിപ്രായങ്ങൾ പരത്തുന്ന കാഴ്ച നമ്മൾ കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ വർഷങ്ങൾ ആയി. ഇത്തരത്തിൽ തന്റെ ചിത്രങ്ങൾക്കെതിരെ മനപ്പൂർവം ചിലർ കളിക്കുന്നുണ്ട് എന്ന് നടൻ ദിലീപ് ഒരുപാട് നാളുകൾക്കു മുൻപേ തന്നെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കമ്മാര സംഭവം റിലീസിന് തയ്യാറാവുമ്പോൾ ആ ചിത്രം തകർക്കാനും വാട്സാപ്പ് വഴി ഗൂഢാലോചന നടക്കുകയാണ്.

മറ്റു ചിത്രങ്ങൾ തകർക്കാൻ ദിലീപ് ആരാധകർ ശ്രമിക്കുന്നു എന്ന പേരിൽ വ്യാജ വാട്സാപ്പ് സന്ദേശങ്ങളും സ്ക്രീൻ ഷോട്ടുകളും സൃഷ്ടിച്ചു മറ്റു താരങ്ങളുടെ ആരാധകരെ ദിലീപിന് എതിരെ ആക്കുകയും അത് വഴി അവരെ കൊണ്ട് ദിലീപ് ചിത്രങ്ങളെ ഡീഗ്രേഡ് ചെയ്യിക്കുകയുമാണ് ഗൂഢാലോചകരുടെ ലക്‌ഷ്യം. ഇങ്ങനെ പരക്കുന്ന വാട്സാപ്പ് സന്ദേശങ്ങളുമായി തങ്ങൾക്കു യാതൊരു വിധ ബന്ധവും ഇല്ലെന്നു ദിലീപ് ആരാധകരുടെ കൂട്ടായ്മയായ ദിലീപ് ഓൺലൈൻ വെളിപ്പെടുത്തി. പ്രേക്ഷകരും ദൈവവും അദ്ദേഹത്തിന്റെ ഒപ്പം ഉള്ളിടത്തോളം കാലം ഈ കുതന്ത്രം വിലപ്പോവില്ല എന്നും ഇത്തരം വ്യാജ പ്രചാരണങ്ങൾക്കു നല്ല ചിത്രങ്ങളെ ഒന്നും ചെയ്യാൻ ആവില്ല എന്നും അവർ തങ്ങളുടെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു. ചിത്രങ്ങൾ നല്ലതാണെങ്കിൽ വിജയിക്കുമെന്നും അല്ലാതെ അസൂയയും കുശുമ്പും നെറികെട്ട മാർക്കറ്റിങ്ങും കൊണ്ട് ഒരു സിനിമയും ഇവിടെ വിജയിച്ചിട്ടില്ല എന്നും അവർ പറഞ്ഞു. സിനിമയിലെ ചില ഉന്നതർ തന്നെയാണ് ഇതിനു പിന്നിൽ എന്നാണ് ദിലീപ് ഓൺലൈൻ ആരോപിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close