ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം കബ്‌സക്ക് കേരളത്തിൽ വിലക്ക് ?

Advertisement

കെ ജി എഫ് സീരിസിന് ശേഷം കന്നഡ സിനിമയിൽ നിന്നെത്തുന്ന ബ്രഹ്മാണ്ഡ പാൻ ചിത്രമാണ് കബ്‌സ. ഈ വരുന്ന വെള്ളിയാഴ്ച ആഗോള റിലീസായി എത്താൻ പോകുന്ന ഈ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വമ്പൻ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലറിന് വലിയ വരവേൽപ്പാണ് ലഭിച്ചത്. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ആ ട്രൈലെർ ഉയർത്തി. എന്നാൽ ഇപ്പോഴിതാ, കേരളത്തിൽ ഈ ചിത്രത്തിന്റെ റിലീസിന് വിലക്ക് നേരിട്ടേക്കാമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കേരളത്തിലെ തീയേറ്റർ അസ്സോസ്സിയേഷനാണ് ഈ ചിത്രം വിലക്കാനുള്ള നടപടി സ്വീകരിക്കാൻ സാധ്യത. അമിതമായ ലാഭ വിഹിതം ചോദിച്ചതാണ് ഈ നടപടിയിലേക്ക് തീയേറ്റർ അസോസിയേഷൻ എത്താനുള്ള കാരണമെന്നും വാർത്തകൾ പറയുന്നുണ്ട്.

കന്നഡയിലെ റിയൽ സൂപ്പർസ്റ്റാർ ഉപേന്ദ്രയും, അഭിനയ ബാദ്ഷ കിച്ചാ സുദീപും പ്രധാന വേഷത്തിൽ എത്തുന്ന “കബ്സ”, ശ്രീ സിദ്ധേശ്വര എന്റർപ്രൈസസിന്റെ ബാനറിൽ ആർ ചന്ദ്രശേഖർ നിർമ്മിച്ച്, എം. ടി .ബി നാഗരാജ് അവതരിപ്പിക്കുന്ന ചിത്രമാണ്. പ്രശസ്ത സംവിധായകനായ ആർ ചന്ദ്രുവാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കെ ജി എഫിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീത സംവിധായകൻ രവി ബസ്രൂറാണ് ഈ ചിത്രത്തിനും സംഗീതമൊരുക്കിയത്. ശ്രേയ സരൺ , കോട്ട ശ്രീനിവാസറാവു, കബിർദ്ദുഹൻ സിംങ് , മുരളി ശർമ്മ, പോശാനി കൃഷ്ണ മുരളി, ജോൺ കൊക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ എന്നിവരും വേഷമിടുന്ന ഈ ചിത്രം, കന്നഡ ഭാഷക്ക് പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് , മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലായാണ് റിലീസ് ചെയ്യുക. 1947-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close