ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് പാപ്പൻ; രണ്ടാമത്തെ തിങ്കളാഴ്ചയും പ്രേക്ഷക പിന്തുണ

Advertisement

സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ പാപ്പൻ എന്ന ചിത്രം രണ്ടാമത്തെ തിങ്കളാഴ്ച പിന്നിടുമ്പോഴും ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. കഴിഞ്ഞ ദിവസവും അറുപതു ലക്ഷത്തോളം രൂപ കേരളത്തിൽ നിന്ന് ഗ്രോസ് നേടിയ ഈ ചിത്രം സ്റ്റഡി കളക്ഷൻ നേടിയാണ് മുന്നേറുന്നതെന്നു ട്രേഡ് അനലിസ്റ്റുകളും ട്രാക്കിങ് ഫോറമുകളും പുറത്തു വിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ഈ ചിത്രം ഇപ്പോൾ ഇരുപത്തിയഞ്ചു കോടിയുടെ ആഗോള ഗ്രോസ് മാർക്കിലേക്കാണ് കുതിക്കുന്നതെന്നാണ് സൂചന. ജൂലൈ 29ന് റിലീസ് ചെയ്യപ്പെട്ട ഈ ചിത്രം ഇപ്പോഴും ആഗോള തലത്തിൽ അറുനൂറിൽ കൂടുതൽ സ്‌ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഈ കഴിഞ്ഞ ആഴ്ചയാണ് ഈ ചിത്രം ഗൾഫിലും അമേരിക്കയിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും എത്തിയത്.

അവിടേയും മികച്ച പ്രതികരണം നേടുന്ന ചിത്രം ബോക്സ് ഓഫീസിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്, തീയേറ്റർ ഷെയർ കൊണ്ട് തന്നെ ലാഭം നേടിയ ചിത്രമായും പാപ്പൻ മാറിക്കഴിഞ്ഞു. ഗൾഫിൽ 108 ലൊക്കേഷനിൽ വമ്പൻ റിലീസായാണ് ഈ ചിത്രമെത്തിയത്. മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പാപ്പൻ രചിച്ചത് ആർ ജെ ഷാനും, നിർമ്മിച്ചത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്നുമാണ്. സുരേഷ് ഗോപിക്കൊപ്പം നീത പിള്ളൈ, ഷമ്മി തിലകൻ, നൈല ഉഷ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ എന്നിവരും ഇതിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close