മാസ്റ്റർ പീസിന്റെ റിലീസിന് ഇനി ഒരു ദിവസം മാത്രം; വമ്പൻ പ്രതീക്ഷയിൽ ആരാധകർ

Advertisement

മമ്മൂട്ടി നായകനായെത്തുന്ന അജയ് വാസുദേവ് ചിത്രം ‘മാസ്റ്റർ പീസ്’ റിലീസിനൊരുങ്ങുമ്പോൾ ആരാധകരും വമ്പൻ പ്രതീക്ഷയിലാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം വളരെ ആവേശത്തോടെയാണ് സിനിമാപ്രേമികൾ സ്വീകരിച്ചത്. ഏറെക്കാലത്തിനു ശേഷം മമ്മൂട്ടി കോളജ് ക്യാംപസിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പണ്ട് മഴയെത്തും മുമ്പെ എന്ന സിനിമയിൽ കോളജ് പ്രൊഫസറായി മമ്മൂട്ടി എത്തിയിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ന്യൂജനറേഷനായൊരു കഥാപാത്രമായിട്ടാണ് അദ്ദേഹം ‘മാസ്റ്റർ പീസി’ൽ എത്തുന്നത്. കൊല്ലം ഫാത്തിമ കോളജാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

ട്രാവന്‍‌കൂര്‍ മഹാരാജാസ് കോളജിലെ വില്ലന്‍‌മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രം. ‘പുലിമുരുകൻ’ എന്ന ചിത്രത്തിന് ശേഷം ഉദയകൃഷ്‌ണ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നു. മുകേഷ്, സന്തോഷ് പണ്ഡിറ്റ്, ഗോകുൽ സുരേഷ്, ഉണ്ണി മുകുന്ദൻ, കൈലാഷ്, മക്ബൂൽ, വരലക്ഷ്‌മി ശരത്കുമാർ, പൂനം ബജ്‌വ എന്നിവരോടൊപ്പം ആയിരത്തിലേറെ കോളേജ് വിദ്യാർത്ഥികളും ‘മാസ്റ്റർ പീസിന്റെ ഭാഗമായിട്ടുണ്ട്.

Advertisement

എന്നാല്‍ ക്യാംപസ് ചിത്രം എന്നതിലുപരിയായി ഒരു കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വിധമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളത്തിന്‍റെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ‘മാസ്റ്റര്‍ പീസ്’ മാറുമെന്നാണ് ചിത്രത്തിന്റെ ട്രെയിലറും മറ്റും വ്യക്തമാക്കുന്നത്. സ്റ്റണ്ട് സില്‍വ, കനല്‍ക്കണ്ണന്‍, സിരുത്തൈ ഗണേഷ്, ജോളി മാസ്റ്റര്‍, മാഫിയാ ശശി എന്നിവരാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച് മുഹമ്മദ് വടകരയാണ് മാസ്റ്റർ പീസിന്റെ നിർമ്മാണം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close