വിജയ് ആരാധകർക്ക് സന്തോഷിക്കാൻ ഒരു കാരണം കൂടി; സിബിഎസ്ഇയുടെ ടെക്സ്റ്റ് ബുക്കിലും ഇടം നേടി ഇളയദളപതി

Advertisement

സിബിഎസ്ഇയുടെ ടെക്സ്റ്റ് ബുക്കിലും ഇടം നേടി ഇളയദളപതി വിജയ്. തമിഴ്‌നാടിന്റെ പുതുവര്‍ഷാരംഭമാണ് പൊങ്കല്‍. പൊങ്കലിനെ കുറിച്ച് വിവരിക്കുന്നയിടത്താണ് മുണ്ടുടുത്ത് നിൽക്കുന്ന വിജയ്‌യുടെ ചിത്രം തമിഴ് പുരുഷന്റെ പരമ്പരാഗത വേഷം എന്ന ക്യാപ്‌ഷനോടൊപ്പമാണ് നൽകിയിരിക്കുന്നത്. അവസാനം റിലീസ് ചെയ്ത വിജയ് ചിത്രം മെർസലിൽ മുണ്ടുടുക്കുന്നതിനെ കുറിച്ചും അത് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നുമുള്ള വിജയ്‌യുടെ ഡയലോഗുകൾ തമിഴകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

വിജയ് അവതരിപ്പിച്ച ‘മാരൻ’ എന്ന ഡോക്ടർ കഥാപാത്രം മെഡിക്കൽ രംഗത്ത് നടത്തിയ നല്ല പ്രവർത്തനങ്ങൾക്കായി അവാർഡ് സ്വീകരിക്കുവാൻ മുണ്ടും ഷർട്ടും ധരിച്ചാണ് പാരീസിലെത്തുന്നത്. മാരനോട് ആ വേഷം മാറാൻ അധികൃതർ ആവശ്യപ്പെടുമ്പോൾ ”എന്റെ ഭാഷയും എന്റെ വസ്ത്രധാരണവും ആണ് നിങ്ങൾക്ക് പ്രശ്നമെങ്കിൽ, മാറേണ്ടത് നിങ്ങളാണ്, ഞാനല്ല” എന്ന ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisement

അവയവക്കച്ചവടത്തിന്റെയും പണത്തിന്റെയും പുറകെ പോകുന്ന സ്വകാര്യ ആശുപത്രി രംഗത്തെ അഴിമതികൾ വെളിച്ചത്താക്കുന്ന ചിത്രമായിരുന്നു’മെർസൽ. ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചുവെങ്കിലും ചിത്രത്തിന് വൻ വരവേൽപ്പായിരുന്നു ലഭിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close