ഒന്നാമനാകാൻ ഒടിയൻ; ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ വൻ മുന്നേറ്റം…!

Advertisement

ഇന്ത്യൻ സിനിമയിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ മോഹൻലാൽ ചിത്രമായ ഒടിയൻ വമ്പൻ മുന്നേറ്റമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാള ചിത്രം ഐ എം ഡി ബിയിലെ റിയൽ ടൈം പോപ്പുലാരിറ്റി ലിസ്റ്റിലെ ആദ്യ പത്തു സ്ഥാനങ്ങളിൽ ഇടം നേടിയത്. നേരത്തെ ആറാം സ്ഥാനത്തു വന്ന ഒടിയൻ ഇപ്പോൾ ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തു എത്തി കഴിഞ്ഞു. ശങ്കറിന്റെ രജനികാന്ത് ചിത്രമായ 2.0 ഒന്നാം സ്ഥാനത്തു നിൽക്കുന്ന ലിസ്റ്റിൽ ബോളിവുഡ് സ്റ്റാർ ഷാരൂഖ് ഖാൻ നായകനായ സീറോ ആണ് രണ്ടാമത് നിൽക്കുന്നത്.

എന്നാൽ രണ്ടാമത് നിൽക്കുന്ന സിറോയും മൂന്നാമത് നിൽക്കുന്ന ഒടിയനും തമ്മിൽ പോപ്പുലാരിറ്റി കണക്കിൽ വലിയ വ്യത്യാസമില്ല എന്നത് കൊണ്ട് തന്നെയാണ് ഒടിയൻ എപ്പോൾ വേണമെങ്കിലും രണ്ടാമത് എത്താം എന്നുള്ള പ്രതീക്ഷക്കു കാരണം. അങ്ങനെ വന്നാൽ ഈ നവംബർ 29 നു എന്തിരൻ 2 റിലീസ് ചെയ്തു കഴിഞ്ഞാൽ ഈ ലിസ്റ്റിൽ ഒന്നാമനായി ചരിത്രം സൃഷ്ട്ടിക്കാൻ ഒടിയൻ എന്ന മലയാള ചിത്രത്തിന് സാധിക്കും. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം വരുന്ന ഡിസംബർ പതിനാലിന് ആണ് റിലീസ് ചെയ്യുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം മോഹൻലാലിൻറെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസ് ആയാണ് ഈ ചിത്രം ലോകം മുഴുവൻ ഒരേ ദിവസം റിലീസ് ചെയ്യുക. ഏതായാലും റിലീസിന് മുൻപേ തന്നെ ഫാൻസ്‌ ഷോകളുടെ എണ്ണത്തിൽ ഒടിയൻ മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ച് കഴിഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close