നിവിൻ പോളി നായകനായി എത്തിയ പടവെട്ട് എന്ന ചിത്രത്തിന്റെ പ്രദർശനം ഇന്ന് മുതലാണ് ആരംഭിച്ചത്. ആരാധക പിന്തുണയോടെ കേരളത്തിലെ പ്രദർശന ശാലകളിൽ നിറഞ്ഞ സദസ്സിൽ ആരംഭിച്ച ഈ ചിത്രത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ലഭിക്കുന്നത് മികച്ച പ്രേക്ഷക പ്രതികരണമാണ്. സാമൂഹിക പ്രസകതമായ ഒരു വിഷയത്തിന്റെ സത്യസന്ധമായ ആവിഷ്ക്കാരമാണ് ഈ ചിത്രം നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ആ ഫീൽ പ്രേക്ഷകന് നല്കാൻ ഈ ആദ്യ പകുതിക്കു സാധിക്കുന്നുണ്ട്. സിനിമ പ്രേമികളെയും നിവിൻ പോളി ആരാധകരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് ഈ ചിത്രം ഇതുവരെ ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിയുടെ എൻട്രിയോടെ ട്രാക്കിലാവുന്ന ചിത്രം വളരെ തീവ്രമായ കഥാസന്ദര്ഭങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ വ്യക്തിത്വം ഉണ്ടെന്നും ഈ ആദ്യ പകുതി നമ്മുക്ക് കാണിച്ചു തരുന്നുണ്ട്.
മാസ്സ് രംഗങ്ങളും ഉള്ള ഈ ആദ്യ പകുതി അതിഗംഭീരമായ ഒരു രണ്ടാം പകുതിക്കുള്ള അടിത്തറയാണ് ഒരുക്കിയിരിക്കുന്നത്. യുവ താരം സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് നവാഗതനായ ലിജു കൃഷ്ണയാണ്. ഒരു നവാഗതന്റെ പതർച്ചകളൊന്നും ചിത്രത്തിന്റെ ആദ്യ പകുതിയിൽ നമ്മുക്ക് കാണാൻ സാധിക്കില്ല. അദിതി ബാലൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഒരു പ്രധാന ഹൈലൈറ്റ് ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതമാണെന്നും ആദ്യ പകുതി കാണിച്ചു തരുന്നുണ്ട്. ഇതിന്റെ പശ്‌ചാത്തല സംഗീതം ഗംഭീരമാണ്.