മമ്മൂട്ടിയുടെ ജീവിതകഥ സിനിമയാവുന്നു; മമ്മൂട്ടിയായി അഭിനയിക്കാൻ നിവിൻ പോളി..!

Advertisement

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി സിനിമയിൽ മുഖം കാണിച്ചിട്ട് ഇന്ന് അമ്പതു വർഷം തികയുകയാണ്. മലയാള സിനിമാ ലോകം അദ്ദേഹത്തിന് ആശംസകൾ നേർന്നു കൊണ്ട് ഇന്നേ ദിവസം സോഷ്യൽ മീഡിയയിൽ നിറയുകയാണ്. 1971 ഇൽ റിലീസ് ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ ജൂനിയർ ആര്ടിസ്റ് ആയി അഭിനയിച്ച മമ്മൂട്ടി പിന്നീട് ഒൻപതു വർഷം കഴിഞ്ഞാണ് ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. പിന്നീട് സഹനടൻ ആയും നായകൻ ആയും തിളങ്ങിയ മമ്മൂട്ടി മലയാള സിനിമ കണ്ട വലിയ താരങ്ങളിൽ ഒരാളായും മികച്ച നടന്മാരിൽ ഒരാളായും മാറി. മികച്ച നടനുള്ള മൂന്നു ദേശീയ അവാർഡുകളും അഞ്ചു സംസ്ഥാന അവാർഡുകളും നേടിയ മമ്മൂട്ടി ഇന്നും മലയാള സിനിമയിൽ തിരക്കേറിയ താരങ്ങളിൽ ഒരാളുമാണ്. ഇപ്പോഴിതാ മമ്മൂട്ടി എന്ന നടന്റെ ജീവിതകഥ സിനിമയാക്കാൻ ഒരുങ്ങുകയാണ് പ്രശസ്ത സംവിധായകൻ ജൂഡ് ആന്റണി ജോസെഫ്. മമ്മൂട്ടിയുടെ ആത്മകഥ ആയ ചമയങ്ങളില്ലാതെ അടിസ്ഥാനമാക്കി ഒരുക്കിയ തിരക്കഥയിൽ യുവ താരം നിവിൻ പോളി ആണ് മമ്മൂട്ടിയുടെ വേഷം അഭിനയിക്കുക എന്നും മമ്മുക്ക സമ്മതിച്ചാൽ അത് സിനിമയായി എത്തുമെന്നും ജൂഡ് ആന്റണി ജോസെഫ് പറയുന്നു.

ഇതിനെ അടിസ്ഥാനമാക്കി നക്ഷത്രങ്ങളുടെ രാജകുമാരൻ എന്ന ഹൃസ്വ ചിത്രവും ജൂഡ് ആന്റണി ജോസെഫ് ഒരുക്കിയിരുന്നു. തന്റെ ആദ്യ ചിത്രമായിരുന്ന ഓം ശാന്തി ഓശാനക്ക് മുൻപേ താൻ പ്ലാൻ ചെയ്ത ചിത്രമായിരുന്നു മമ്മൂട്ടിയുടെ ബയോപിക് എന്നും ജൂഡ് പറയുന്നു. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, സാറാസ് എന്നീ ചിത്രങ്ങൾ ഒരുക്കിയ ജൂഡ് ഇപ്പോൾ കേരളത്തിൽ നടന്ന പ്രളയത്തെ ആസ്പദമാക്കി ഒരുക്കുന്ന 2403 ഫീറ്റ് എന്ന ചിത്രത്തിന്റെ പണിപ്പുരയിൽ ആണ്. അച്ഛന്റെ വേഷം മകൻ അഭിനയിക്കുന്നതിനേക്കാൾ നല്ലതു വേറെ ഒരു നടൻ ചെയ്യുന്നതാണ് എന്ന് തോന്നിയത് കൊണ്ടാണ് മമ്മൂട്ടിയുടെ വേഷം അഭിനയിക്കാൻ ദുൽകർ സൽമാനെ സമീപിക്കാതെ നിവിൻ പോളിയെ തീരുമാനിച്ചത് എന്നും കടുത്ത മമ്മൂട്ടി ഫാൻ ആയ നിവിൻ തന്നെയാണ് ഇത് സിനിമ ആക്കാൻ തന്നോട് ആവശ്യപ്പെട്ടതെന്നും ജൂഡ് വെളിപ്പെടുത്തുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close