എനിക്ക് പകരം വന്ന ആളല്ലേ; മമ്മൂട്ടിയെ കുറിച്ചുള്ള ആ മഹാനടന്റെ വാക്കുകൾ പങ്കു വെച്ച് മുകേഷ്..!

Advertisement

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഇന്ന് തന്നെ സിനിമാ ജീവിതത്തിന്റെ അമ്പതു വർഷം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന് ആശംസയർപ്പിച്ചു മുന്നോട്ടു വരികയാണ് മലയാള സിനിമാ പ്രവർത്തകർ. അതിൽ തന്നെ മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും നടനും എം എൽ എ യുമായ മുകേഷ് അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. മുകേഷ് കുറിച്ച വാക്കുകൾ ഇപ്രകാരം, മലയാളസിനിമയിൽ മമ്മൂക്കയുടെ അരനൂറ്റാണ്ട്. 1971 ആഗസ്റ്റ് 6 നാണ് അനുഭവങ്ങൾ പാളിച്ചകൾ റിലീസ് ചെയ്തത്. ഗുണ്ടകൾ തല്ലിപ്പൊളിച്ച കടയുടെ സമീപത്തു ബഹദൂർ ഇക്കായുടെ പുറകിൽ നിന്ന പൊടിമീശക്കാരൻ ആയി സെക്കൻഡുകൾ മാത്രം ഉള്ള അഭിനയത്തിലൂടെ തുടക്കം. രണ്ടാമത്തെ ചിത്രം കാലചക്രത്തിൽ (1973) കടത്തുകാരൻ ആയി. അതിൽ കടത്തു കാരനായ മമ്മൂക്കയോട് നസീർ സാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് എനിക്ക് പകരം വന്ന ആളാണ് അല്ലേ. അതെ നസീർ സാർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ മമ്മൂക്കയാണ്. മലയാളത്തിന്റെ നിത്യഹരിത യുവത്വത്തിന് ആശംസകൾ.

മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരുമായി ഏറ്റവും വലിയ സൗഹൃദം പുലർത്തുന്ന നടന്മാരിൽ ഒരാളാണ് മുകേഷ്. ഇരുവർക്കുമൊപ്പം ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിക്കാൻ ഉള്ള ഭാഗ്യവും മുകേഷിന് ഉണ്ടായിട്ടുണ്ട്. ബലൂൺ എന്ന മുകേഷ് നായകനായ ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നതും മറ്റൊരു കൗതുകകരമായ കാര്യം. സി ബി ഐ സീരിസ്, തനിയാവർത്തനം, ഹിറ്റ്‌ലർ, ക്രോണിക് ബാച്ചിലർ തുടങ്ങിയവ എല്ലാം മമ്മൂട്ടി- മുകേഷ് ടീം ഒരുമിച്ചഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങൾ ആണ്.

Advertisement
Advertisement

Press ESC to close