സഖാവ് കൃഷ്ണപിള്ളയാകാൻ നിവിൻ പോളി ??

Advertisement

2018 മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരിക്കും എന്നാണ് കരുതുന്നത്. ബിഗ് ബിഗ് ബജറ്റ് ചിത്രങ്ങളും മികച്ച പരീക്ഷണ ചിത്രങ്ങളും ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് ഇതിനോടകം തന്നെ പുറത്തുവന്നതും പുറത്ത് വരാനായി തയ്യാറായിട്ടുള്ളതും. ഇപ്പോഴിതാ മലയാള സിനിമ പ്രേമികൾക്ക് സന്തോഷം നല്കുന്ന മറ്റൊരു വാർത്ത കൂടി പുറത്തുവരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും വിപ്ലവകാരിയായിരുന്ന സഖാവ് കൃഷ്ണപിള്ളയുടെ ജീവിതം സിനിമയാക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ലെനിൻ ബാലകൃഷ്ണൻ ചിത്രം സംവിധാനം ചെയ്യും. ദൈവവും സഖാക്കളും എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചരിത്ര കഥ പറയുന്നതുകൊണ്ട് തന്നെ വമ്പൻ ബജറ്റിൽ ഒരുക്കുവാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നതെന്നാണ് വിവരം. എന്നാൽ ഇത്തരമൊരു ശക്തമായ കഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്ന ആകാംക്ഷയിലിരിക്കവെയാണ് പുതിയ സൂചനകൾ വരുന്നത്.

ചിത്രത്തിൽ കൃഷ്ണപിള്ളയായി മലയാളികളുടെ പ്രിയതാരം നിവിൻപോളി എത്തുമെന്ന സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചിത്രം സഖാവ് കൃഷ്ണപിള്ളയുടെ ജനനം മുതൽ മരണം വരെയുള്ള ജീവിത കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തിലെ സഖാവ് കൃഷ്ണൻ എന്ന കഥാപാത്രമായിരുന്നു നിവിൻ പോളി ഇതിനു മുൻപ് സഖാവായി എത്തിയ ചിത്രം. വലിയ വിജയമായതിനോടൊപ്പം നിവിൻപോളിയുടെ പ്രകടനവും അന്ന് വളരെയധികം ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം മറ്റൊരു സഖാവ് വേഷത്തിൽ കൂടിയെത്തുമ്പോൾ തീർച്ചയായും പ്രതീക്ഷ ഇരട്ടിയാണ്. ഒപ്പം സഖാവ് കൃഷ്ണപിള്ളയെപ്പോലെ കേരളീയർക്ക് പ്രിയങ്കരനായ ഒരു നേതാവിന്റെ കൂടി ജീവിതം ആകുമ്പോൾ ആകാംഷ വർദ്ധിക്കും. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ തിരക്കുകളിലാണ് ഇപ്പോൾ നിവിൻ പോളി അതിന് ശേഷം മാത്രമേ ചിത്രത്തെ പറ്റിയുള്ള പ്രഖ്യപനവും മറ്റും ഉണ്ടാവുകയുള്ളൂ എന്നാണ് സൂചനകൾ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close