കരിയർ ബെസ്റ്റ് പ്രകടനവുമായി വിനീത് ശ്രീനിവാസൻ; അരവിന്ദന്റെ അതിഥികൾ കുതിപ്പ് തുടരുന്നു..

Advertisement

കഥപറയുമ്പോൾ, മാണിക്യക്കല്ല് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ എം. മോഹനൻ ഒരുക്കിയ പുതിയ ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. മകന്റെ അച്ഛൻ എന്ന ചിത്രത്തിനുശേഷം 9 വർഷങ്ങൾക്ക് ശേഷം ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിച്ച ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ചിത്രത്തിൽ മൂകാംബിക ക്ഷേത്രത്തിന് അടുത്ത് ലോഡ്ജ് നടത്തി ജീവിക്കുന്ന അരവിന്ദന്റെയും മുകുന്ദന്റെയും കഥ പറയുന്നു. തങ്ങളുടെ കഷ്ടപ്പാടുകൾക്കിടയിലും അതിഥികൾക്ക് മികച്ച സേവനം ഒരുക്കുന്ന ഇരുവരുടെയും ജീവിതത്തിൽ അപ്രതീക്ഷിതമായാണ് എങ്കിലും ചില അതിഥികൾ എത്തുന്നു. അതിഥികളായെത്തുന്ന വരദയും ഗിരിജയും അവരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിൽ ലോഡ്ജ് നടത്തുന്ന അരവിന്ദനായി വിനീത് ശ്രീനിവാസൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പിതാവിന്റെ കൂടെ ആദ്യം അഭിനയിച്ച മകന്റെ അച്ഛനിൽനിന്നും ഒമ്പത് വർഷത്തെ ഇടവേളക്കുശേഷം ഈ ചിത്രത്തിലേക്ക് എത്തുമ്പോൾ വിനീത് ശ്രീനിവാസൻ എന്ന നടൻ ഒരുപാട് പുരോഗമിച്ചിട്ടുണ്ട്. അവസാനം ഇറങ്ങിയ ചിത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാർന്ന പ്രകടനമാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ എന്ന മികച്ച നടനെ എം. മോഹനൻ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു എന്നു പറയാം. വളരെ ഒതുക്കത്തോടെയും തന്മയത്തത്തോടെയും വിനീത് ശ്രീനിവാസൻ കഥാപാത്രത്തെ വളരെ ലളിതവും സുന്ദരവുമായി മാറ്റിയിട്ടുണ്ട്. ചിത്രം കണ്ടിറങ്ങുമ്പോൾ വിനീത് ശ്രീനിവാസന്റെ അഭിനയത്തെപ്പറ്റി തീർച്ചയായും പ്രേക്ഷകന് പറയാനുണ്ടാകും. നടനെന്ന രീതിയിൽ വിനീത് ശ്രീനിവാസന്റെ കൂടി വലിയ തിരിച്ചുവരവായി മാറിയിരിക്കുകയാണ് അരവിന്ദന്റെ അതിഥികൾ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close