ദൃശ്യം വാർഷികത്തിന് ബറോസ്; വൈറലായി പുത്തൻ സ്റ്റില്ലുകൾ

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “ബറോസ്- നിധി കാക്കും ഭൂതം”. കുട്ടികൾക്കായുള്ള ഒരു ത്രീഡി ഫാന്റസി ചിത്രമായി ഒരുക്കിയ ബറോസ് പറയുന്നത് ഒരു പെൺകുട്ടിയും 400 വർഷം പ്രായമുള്ള ഒരു ഭൂതവും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ്. രണ്ട് വർഷത്തോളമായി പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ചിത്രം ഇപ്പോൾ റിലീസിന് തയ്യാറാവുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ പ്രകാരം ഈ വരുന്ന ഡിസംബർ പത്തൊൻപതിനാണ് ബറോസ് ആഗോള തലത്തിൽ റിലീസ് ചെയ്യുക. മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ജീത്തു ജോസഫ് ചിത്രം ദൃശ്യം 11 വർഷം മുൻപ് റിലീസ് ചെയ്ത അതെ ദിവസം തന്നെയാണ് ബറോസും റിലീസ് ചെയ്യുന്നതെന്നത് കൗതുകകരമായ കാര്യമാണ്. മുഴുവനായി ത്രീഡിയിൽ ഒരുക്കിയ ഇന്ത്യയിലെ രണ്ടാമത്തെ മാത്രം ചിത്രമാണ് ബറോസ്.

Advertisement

ഇപ്പോഴിതാ ബറോസിലെ പുത്തൻ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സ്റ്റില്ലുകളാണ് പുറത്ത് വന്നിരിക്കുന്നത്. മ്യൂസിക് സെൻസേഷനായ ലിഡിയൻ നാദസ്വരം ഗാനങ്ങളൊരുക്കുന്ന ഈ ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതമൊരുക്കിയത് ഹോളിവുഡിൽ നിന്നുള്ള മാർക്ക് കിലിയനാണ്. സന്തോഷ് ശിവൻ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ബി അജിത് കുമാറാണ്. ആശീവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യൻ ഭാഷകൾ കൂടാതെ അറബിക്, സ്പാനിഷ് തുടങ്ങിയ ഭാഷകളിലും സബ്‌ടൈറ്റിലോടെ ഈ ചിത്രമെത്തുമെന്നാണ് സൂചന. നവോദയ ജിജോ പുന്നൂസ് രചിച്ച കഥയ്ക്ക് മോഹൻലാൽ, ടി കെ രാജീവ് കുമാർ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ബറോസിൽ മോഹൻലാലിനൊപ്പം മിന്നൽ മുരളി ഫെയിം ഗുരു സോമസുന്ദരവും ഒട്ടേറെ വിദേശ താരങ്ങളും അണിനിരക്കുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close